ഈ ചിത്രങ്ങളൊന്നും തന്നെ കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ബോളിവുഡിന്‍റെ വിജയശ്രേണിയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ കൂട്ടത്തില്‍ ദുല്‍ഖര്‍ ചിത്രം തന്നെ കളക്ഷനില്‍ മുന്നില്‍.
മൂന്ന് ബോളിവുഡ് ചിത്രങ്ങളാണ് കഴിഞ്ഞ വാരം തീയേറ്ററുകളിലെത്തിയത്. ഐശ്വര്യ റായ്‍യും അനില്‍ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മ്യൂസിക്കല്‍ കോമഡി ചിത്രം ഫന്നേ ഖാന്‍, റിഷി കപൂറും തപ്‍സി പന്നുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവ് സിന്‍ഹ ചിത്രം മുള്‍ക്, ഒപ്പം മലയാളികളുടെ പ്രിയതാരം ദുല്‍ഖറിന്‍റെ ബോളിവുഡ് എന്‍ട്രി കര്‍വാനും. ഈ ചിത്രങ്ങളൊന്നും തന്നെ കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ബോളിവുഡിന്‍റെ വിജയശ്രേണിയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ കൂട്ടത്തില്‍ ദുല്‍ഖര്‍ ചിത്രം തന്നെ കളക്ഷനില്‍ മുന്നില്‍.
1.60 കോടിയായിരുന്നു കര്‍വാന്‍റെ ആദ്യദിന (വെള്ളിയാഴ്ച) കളക്ഷന്‍. എന്നാല്‍ ശനിയാഴ്ച കളക്ഷനില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി ചിത്രം. 2.80 കോടിയായിരുന്നു ശനിയാഴ്ചത്തെ കളക്ഷന്‍. ഞായറാഴ്ച അല്‍പം കൂടി മെച്ചപ്പെടുത്തി 3.70 കോടിയിലെത്തി. തിങ്കളാഴ്ച വീണ്ടും താഴേക്ക് പോയി. ആഴ്ചയിലെ ആദ്യ പ്രവര്‍ത്തിദിനത്തില്‍ നേടിയത് 1.05 കോടി രൂപ. ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 8.85 കോടിയാണ് കര്‍വാന്‍റെ സമ്പാദ്യം.
മറ്റ് രണ്ട് ചിത്രങ്ങളുടെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ താഴെ പറയും പ്രകാരമാണ്.
ഫന്നേ ഖാന്‍
വെള്ളി- 1.90 കോടി
ശനി- 2.25 കോടി
ഞായര്‍- 2.60 കോടി
തിങ്കള്‍- 75 ലക്ഷം
ആകെ- 7.50 കോടി
മുള്‍ക്
വെള്ളി- 1.45 കോടി
ശനി- 2.35 കോടി
ഞായര്‍- 3 കോടി
തിങ്കള്‍- 1.15 കോടി
ആകെ- 7.95 കോടി
