Asianet News MalayalamAsianet News Malayalam

രണ്‍ബീറിനൊപ്പം ഇനി പറ്റില്ലെന്ന് കത്രീന

Katrina denies to act with this ex lover
Author
First Published Jun 20, 2017, 7:05 PM IST

ദില്ലി: ബോളിവുഡിലെ ഏറ്റവും പ്രശസ്ത പ്രണയ ജോഡികളായിരുന്നു രണ്‍ബീറും കത്രീനയും. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം വരെ അടുത്തെത്തിയിരിക്കെ ആരാധകരെ ഞെട്ടിച്ച് ഇരുവരും വേര്‍ പിരിഞ്ഞു. എന്നാല്‍ പിന്നീട് ഒരുമിച്ച് സിനിമ ചെയ്യാന്‍ ഇരുവരും മടി കാണിച്ചില്ല. ജൂലൈയില്‍ റിലീസ് ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം. 

അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് നിര്‍മ്മിച്ചിരിക്കുന്നത് രണ്‍ബീറാണ്. ഇരുവരും ഒന്നിച്ചതില്‍ ആരാധകര്‍ സന്തോഷിച്ചിരിക്കെ പ്രമോഷന്‍ പരിപാടിക്കിടെ കത്രീന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇനിയൊരിക്കലും റണ്‍ബീറിനൊപ്പം താന്‍ അഭിനയിക്കില്ലെന്നാണ് നിലപാട്. 

ഇനി ബുദ്ധിമുട്ടാണ്, രണ്‍ബീര്‍ മറ്റുള്ളവരെ കബളിപ്പിക്കുന്ന വ്യക്തിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇനി ഒരിക്കലും ഒന്നിച്ചഭിനയിക്കാനാവില്ല. അതൊരിക്കലും സംഭവിക്കില്ലെന്ന് കത്രീന പറഞ്ഞു. മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ നായികയായി ടൈഗര്‍ സിന്താ ഹേയിലാണ് കത്രീന ഇനി അഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios