കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാലും നിവിന് പോളിയും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില് കായംകുളം കൊച്ചുണ്ണിയുടെ കഥാപാത്രത്തെയാണ് നിവിന് പോളി അവതരിപ്പിക്കുന്നത്. ഇപ്പോള് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലും നിവിന് പോളിയുടെ കിടിലന് ലുക്ക് കാണാം.
ചിത്രത്തിൽ കൊച്ചുണ്ണിയുടെ ആത്മാർഥ സുഹൃത്തായ ഇത്തിക്കരപക്കിയായിയെത്തുന്നത് മോഹൻലാലാണ്. ഇത്തിക്കരപ്പക്കിയായിട്ടുള്ള മോഹൻലാലിന്റെ ലുക്ക് വൻ വിമര്ശനത്തിന് ഇടയാക്കിയിരിക്കുന്നു. എന്നാല് കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സിനിമ ഷൂട്ട് ചെയ്തതെന്ന് അണിയറപ്രവര്ത്തകര് പറയുന്നു. ക്രിയേറ്റീവ് മീറ്റിംഗ് എന്ന നവീന ആശയമാണ് ഇതിനായി നടപ്പിലാക്കിയത്. 45 കോടി മുതൽ മുടക്കിൽ 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഓണത്തിന് ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

