ആര്‍എസ്‌വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറുകളില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ ഏഴിന് തീയേറ്ററുകളില്‍. 

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം 'കേദാര്‍നാഥി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. സുശാന്ത് സിംഗ് രജ്പുത് ആണ് നായകന്‍. കഠിനാധ്വാനിയായ ഒരു പോര്‍ട്ടറുടെ വേഷത്തിലാണ് സുശാന്ത് എത്തുന്നത്. ഒരു തീര്‍ഥാടകയാണ് സാറയുടെ കഥാപാത്രം.

'പ്രണയം തീര്‍ഥാടനമാണ്' എന്നാണ് അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഗൗരി കുണ്ഡ് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വരെ നീളുന്ന 14 കി.മീ. യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നരേറ്റീവ് എന്നറിയുന്നു. ആര്‍എസ്‌വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറുകളില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ ഏഴിന് തീയേറ്ററുകളില്‍.