തെന്നിന്ത്യന്‍ സിനിമകളില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന അഭിനേത്രിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. തമിഴിലെ മുന്‍നിര നായകന്മാരോടൊപ്പം തന്നെയാണ് കീര്‍ത്തി തന്റെ യാത്ര തുടരുന്നത്. മുന്‍ നായിക മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും മകളായ കീര്‍ത്തിയോട് സിനിമാ പ്രേമികള്‍ക്ക് പ്രത്യേക സ്‌നേഹവും ഉണ്ട്.
കീര്‍ത്തിയുടെ പുതിയ ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ചുള്ള ഫോട്ടാകളാണ് പുറത്ത് വന്നിരിക്കുന്നത്.





