ഇത് കീര്‍ത്തി തന്നെയോ? പുത്തന്‍ സ്റ്റൈലില്‍ കീര്‍ത്തി സുരേഷ്

നാട്ടുവേഷത്തില്‍ സാരിയും ധാവണിയും അണിഞ്ഞ് സുന്ദരിയായ കീര്‍ത്തി സുരേഷിനെയാണ് നമ്മളെല്ലാം കൂടുതല്‍ സിനിമകളിലും കണ്ടത്. ഗ്ലാമര്‍ വേഷങ്ങളില്‍ അധികമൊന്നും ഈ താരത്തെ കാണാറുമില്ല. തമിഴില്‍ വിജയ് യുടെ സര്‍ക്കാര്‍, വിക്രമിന്‍റെ സ്വാമി 2, വിശാല്‍ നായകനാകുന്ന സണ്ടക്കോഴി തുടങ്ങിയ ചിത്രങ്ങളിലാണ് കീര്‍ത്തിയിപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ വിക്രമിന്‍റെ നായികയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി തെലുങ്കിലും മലയാളത്തിലും കന്നടത്തിലുമടക്കം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മഹാനടിക്ക് ശേഷം മികച്ച വേഷങ്ങള്‍ കീര്‍ത്തിയെ തേടിയെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാനടിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഈ താരത്തിന്‍റെ മൂല്യത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. താരമൂല്യം വര്‍ധിക്കുന്നതിനനുസരിച്ച് വേഷത്തിലും ഭാവത്തിലും മാറ്റം വരുത്തുകയാണ് കീര്‍ത്തി. വിവോ ലാമോര്‍ ലൈഫ് സ്റ്റൈല്‍ മാഗിസിന്‍റെ കവര്‍ ഫോട്ടോ ഷൂട്ടിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. വീഡിയോയില്‍ സാധാരണ വേഷപ്പകര്‍ച്ചയല്ല കീര്‍ത്തി നടത്തുന്നത്. മറിച്ച് സ്റ്റൈലിഷ് ആയി ഹോട്ടസ്റ്റ് ലുക്കിലാണ് കീര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.