മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രമുഖ താരങ്ങളെക്കൊണ്ട് കീകി ഡാന്‍സ് കളിപ്പിച്ചിരിക്കുകയാണ് ട്രോളന്മാര്‍
കുറച്ച് നാളായി ഇന്‍റര്‍നെറ്റില്‍ കീകി ഡാന്‍സ് ചലഞ്ച് ആണ് വൈറല്‍. സാഹസികമായ ഈ ഡാന്‍സ് ചലഞ്ച് ഏറ്റെടുക്കുന്നതിനെതിരെ കേരളത്തിലെ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയും രംഗത്തെത്തിയിരുന്നു. കീകി ഡാന്‍സ് ഏറ്റെടുക്കുന്നതിലും വലിയ ചലഞ്ചാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രമുഖ താരങ്ങളെക്കൊണ്ട് കീകി ഡാന്‍സ് കളിപ്പിച്ചിരിക്കുകയാണ് ഇവര്‍. മമ്മൂട്ടിയും മോഹന്‍ലാലും വടിവേലുവുമെല്ലാം കീകി ഡാന്‍സ് കളിക്കുന്ന വീഡിയോ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. കീകി ഡാന്‍സിനെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ക്ക് പോലും ഇത് കണ്ട് ചിരിയടക്കാനാകില്ലെന്ന് ഉറപ്പാണ്.
