ട്രെയിലര്‍ യൂട്യൂബില്‍ ബമ്പര്‍ ഹിറ്റ്

ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനോടകം വമ്പന്‍ തരംഗമാണ് സൃഷ്‌ടിച്ചത്. വെറും രണ്ടു ദിവസത്തിനകം രണ്ടുലക്ഷത്തിലധികം പേര്‍ കിസ്‌മത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്‍ അബിയുടെ മകന്‍ കൂടിയായ ഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍, ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും ചിത്രത്തിന്റെ സാങ്കേതികത്തികവും ട്രെയിലറില്‍ എടുത്തുകാണിക്കുന്നുണ്ട്. പുതുമയുള്ള വിഷയമല്ലെങ്കിലും പച്ചയായ അവതരണമാണ് ചിത്രത്തെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം...

ട്രെയിലര്‍ കാണാം...

കഥയിലൂടെ...

കിസ്‌മത്ത് പറയുന്നത് സംഭവകഥയാണെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഈ കഥ നടന്നത് മലപ്പുറത്തെ പൊന്നാനിയിലാണ്. അനിത എന്നൊരു ചരിത്ര ഗവേഷകയുടെയും ഇര്‍ഫാന്‍ എന്നൊരു ബി ടെക് വിദ്യാര്‍ത്ഥിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ഇരു മതവിഭാഗത്തില്‍ നിന്നുള്ള പ്രണയം ആയതുകൊണ്ടുതന്നെ, സമൂഹവും സമുദായവും കുടുംബവുമൊക്കെ എതിര്‍പ്പിന്റെ ദംഷ്‌ട്രകള്‍ കാട്ടി പേടിപ്പിച്ചു. എന്നാല്‍ ഇര്‍ഫാനും അനിതയ്‌ക്കും തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു. കിസ്‌മത്തിലെ പ്രണയത്തെ വേറിട്ടുനിര്‍ത്തുന്നത്, സാമുദായികാന്തരം മാത്രമല്ലായിരുന്നു, അവരുടെ പ്രായത്തിലുള്ള വ്യത്യാസവും അതിനോടുംകൂടിയുള്ള സമൂഹത്തിന്റെ പ്രതികരണവുമാണ്...

സംവിധായകന് പറയാനുള്ളത്...

ഈ കഥ സംവിധായകന്‍ രാജീവ് രവിയോട് പറഞ്ഞു. കഥ കേട്ട, രാജീവ് രവി രണ്ടാമതൊന്ന് ആലോചിക്കാതെ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെയാണ് കിസ്‌മത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തു മറ്റൊരു പ്രമുഖ സംവിധായകനായ ലാല്‍ജോസും രംഗത്തെത്തി. ഇവരുടെ നിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കിയ സാങ്കേതിക വിദഗ്ദ്ധരുമാണ് ചിത്രീകരണം അനായാസമാക്കിയത്.

മുമ്പ് രണ്ടു മൂന്നു ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ അനുഭവപരിചയവുമായാണ് കിസ്‌മത്ത് പൊലെയൊരു സിനിമയിലേക്ക് കടക്കുന്നത്. നേരത്തെ ഞാന്‍ സംവിധാനം ചെയ്‌ത കണ്ണേറ് എന്ന ഷോര്‍ട്ട് ഫിലിം ഏറെ പ്രശംസകളും പുരസ്‌ക്കാരങ്ങളും നേടിയിരുന്നു. നിരവധി മേളകളിലും ആ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2012ല്‍ പൊന്നാനിയില്‍ നടന്ന കഥയാണ് കിസ്‌മത്തിന്റേത്. ഈ കഥ സംവിധായകന്‍ രാജീവ് രവിയോട് പറഞ്ഞു. കഥ കേട്ട, രാജീവ് രവി രണ്ടാമതൊന്ന് ആലോചിക്കാതെ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി. അങ്ങനെയാണ് കിസ്‌മത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തു മറ്റൊരു പ്രമുഖ സംവിധായകനായ ലാല്‍ജോസും രംഗത്തെത്തി. ഇവരുടെ നിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കിയ സാങ്കേതിക വിദഗ്ദ്ധരുമാണ് ചിത്രീകരണം അനായാസമാക്കിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന വെല്ലുവിളി മറികടക്കാന്‍ ഏറെക്കുറെ ഇത് സഹായകരമായി. എല്ലാത്തരം പ്രേക്ഷകരോടും സംവേദിക്കാനാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളും പൊന്നാനിയുടെ പശ്ചാത്തലവുമൊക്കെ ചിത്രത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നുണ്ട്. മിശ്ര പ്രണയം എന്ന പ്രമേയം മലയാളത്തില്‍ പുതുമയുള്ളതല്ല. എന്നാല്‍ കിസ്‌മത്തിലെ പ്രണയത്തിന് പുതുമയേകുന്ന ഒരുപിടി ഘടകങ്ങളാണ് ചിത്രത്തെ വ്യത്യസ്‌തമാക്കുന്നത്. അടുത്തകാലത്തായി താരാധിക്യമില്ലാത്ത സിനിമകളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്‌ടമാകുന്ന ചിത്രമായിരിക്കും കിസ്‌മത്ത് എന്നു പ്രതീക്ഷിക്കുന്നു...

സോഷ്യല്‍ മീഡിയ പറഞ്ഞത്...



തകര്‍പ്പന്‍ ഡയലോഗ്

'ഓളാ ജാതിയായത് ഓള്‍ടെ കുഴപ്പാ ..?? ഞാനീ ജാതിയായത് എന്റെ ഗുണമാണോ ...?? എനിക്ക് ഓളെ മറക്കാന്‍ പറ്റൂല വാപ്പ ..'

സ്റ്റാര്‍ കാസ്റ്റ്...

നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. ശ്രുതി മേനോനാണ് കിസ്‌മത്തിലെ നായിക അനിതയുടെ വേഷത്തില്‍ എത്തുന്നത്. സബ് ഇന്‍സ്‌പെക്‌ടര്‍ അജയ് സി മേനോനായി കിസ്‌മത്തില്‍ എത്തുന്നത് വിനയ് ഫോര്‍ട്ടാണ്. ഇവരെ കൂടാതെ പി ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവരും കിസ്‌മത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കിസ്‌മത്ത് ക്രൂ...

കളക്‌ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ സംവിധായകന്‍ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജിനു വേണ്ടി ക്യാമറ ചലിപ്പിച്ച സുരേഷ് രാജാണ് ഛായാഗ്രഹണം. ബി അജിത്ത് കുമാര്‍ ആണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്‍കുന്നു.

റിലീസ്...

ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന കിസ്‌മത്ത് ജൂലൈ 29ന് തിയറ്ററുകളില്‍ എത്തും...

ചിത്രങ്ങള്‍ കാണാം...