കാളിദാസ് ജയറാം ആദ്യമായി മലയാളത്തില്‍ നായകനായ ചിത്രമാണ് പൂമരം

കാളിദാസ് ജയറാം മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് പൂമരം. ഇതില്‍ കുഞ്ചാക്കോ ബോബനും കാളിദാസനോടൊപ്പം അഭിനയിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് പൂമരത്തില്‍ കണ്ണനൊപ്പം അഭിനയിക്കാന്‍ സാധിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഒരു അഭിമുഖത്തിനിടെയാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. കണ്ണനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പുതുമുഖ താരത്തിനോടൊപ്പമാണ് അഭിനയിക്കുന്നതെന്ന് തോന്നിയിരുന്നില്ല. ക്യാംപസിലായിരുന്നു പൂമരത്തിന്റെ ഷൂട്ടിംഗ്. അത് രസകരമായ ഓര്‍മകളാണ് സമ്മാനിച്ചത്. 

 പൂമരത്തിലെ ഡയലോഗുകള്‍ പോലും ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് സെറ്റില്‍ വന്നതിന് ശേഷമാണ്. തന്റെ കലാലയ ജീവിതത്തെ കുറിച്ച് കണ്ണനുമായി പങ്കുവച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയായിട്ടാണ് പൂമരത്തില്‍ എത്തിയത്. പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍, ജയറാമേട്ടന്‍ എന്നിവരൊക്കെയായി നല്ല സൗഹൃത്തിലാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 കുട്ടനാടന്‍ മാര്‍പ്പാപ്പയാണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം