സ്ഥിരമായി വസ്ത്രധാരണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ ചെയ്യുകയും ആളുകളുടെ കടുത്ത വിമര്‍ശനം ഏറ്റ് വാങ്ങുന്ന ആള്‍ പെട്ടന്നൊരു ദിവസം വളരെ മാന്യമായ വേഷത്തില്‍ പൊതു സദസിലെത്തുമ്പോള്‍ ആളുകള്‍ അമ്പരക്കാറുണ്ട്. അത്തരമൊരു അമ്പരപ്പിലാണ് ഫാഷന്‍ ലോകം മുഴുവന്‍. ഏത് അവാര്‍ഡ് നിശയിലും ഓവറാക്കി കുളമാക്കുന്ന ലേഡി ഗാഗയാണ് ആരാധകരെയും അല്ലാത്തവരേയും ഒരേ പോലെ ഞെട്ടിച്ചിരിക്കുന്നത്. 

ഗ്രാമി അവാര്‍ഡ് വിതരണ വേളയിലാണ് കറുത്ത ഗൗണ്‍ അണിഞ്ഞ് ലേഡി ഗാഗ എത്തിയത്. ഇതിന് പുറമേ തൂവെള്ള നിറമുള്ള ഗൗണിലെത്തി പാട്ട് പാടിയും ലേഡി ഗാഗ ആരാധകരുടെ മനം കവര്‍ന്നു. പ്രായത്തിന്റെ പക്വതയാണോ പെട്ടന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഇത് ലേഡി ഗാഗയാണ് എന്തും പ്രതീക്ഷിക്കാമെന്നാണ് ഫാഷന്‍ ലോകം വിലയിരുത്തുന്നത്.