രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് വിവാഹത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 10നായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിവാഹത്തിനും വിവാഹസത്ക്കാരത്തിനും സംരക്ഷണം വേണമെന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് പൊലീസിനോട് അഭ്യര്‍ഥിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഫെബ്രുവരി 10ന് വിവാഹവും 12നു വിവാഹസത്ക്കാരവും നടക്കുമെന്നാണ് വാര്‍ത്ത. ചെന്നൈയിലെ രജനികാന്തിന്റെ വസതിയില്‍ വെച്ചായിരിക്കും വിവാഹം. ട്രാഫിക് ബ്ലോക്കുണ്ടാകുന്നതും മറ്റും ജനങ്ങള്‍ക്ക് അസൌകര്യമുണ്ടാകുമെന്നതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ലത രജനികാന്ത് പറയുന്നു. ഇക്കാര്യം അഭ്യര്‍ഥിച്ച് ലത രജിനികാന്ത് തമിഴ്നാട് പൊലീസ് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയും നടനുമായി വിശാഖൻ ആണ് വരൻ. വിശാഖന്റെയും രണ്ടാം വിവാഹമാണ്. സൌന്ദര്യ രജനികാന്ത് 2017ലാണ് അശ്വിനില്‍ നിന്ന് വിവാഹമോചനം നേടിയത്.