ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്

പഴനി: ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രമാണ് ഇസ്റ്റഗ്രാമില്‍ ലെന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ സപ്പോര്‍ട്ടും കമന്റുമായി ഫോളോവേഴ്‌സും നിറഞ്ഞു. 

ലെനയ്ക്ക് പിന്തുണയുമായും, മുടി മൊട്ടയടിക്കാനുള്ള ധൈര്യത്തെ പ്രശംസിച്ചുമാണ് എത്തിയത്. ചിലര്‍ ഇത് സിനിമയ്ക്കു വേണ്ടിയാണോ എന്ന് ചോദിച്ചെത്തി. നിങ്ങള്‍ പളനിയെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ഇതിന് ലെനയുടെ മറുപടി.