താരനിബിഢമായി ലവ് ആക്ഷന്‍ ഡ്രാമയുടെ പൂജ-വീഡിയോ കാണാം
ധ്യാന് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന് ഡ്രാമ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ചിത്രത്തിന്റെ പൂജാവേളയില് പങ്കെടുത്ത താരങ്ങളാണ് ഇപ്പോള് ചര്ച്ചാവിഷയം. നിവിന് പോളി, മല്ലിക സുകുമാരന്, ആസിഫ് അലി, സണ്ണി വെയ്ന്, വിനീത് ശ്രീനിവാസന്, ദുര്ഗ കൃഷ്ണ, വിജയ് ബാബു സംഗീത സംവിധായകന് ഷാന് റഹ്മാന് തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില് പങ്കെടുത്തത്. ചടങ്ങില് വജയ് ബാബു ക്യാമറ സ്വിച്ച് ഓണ് കര്മം നിര്വഹിച്ചു. വിനീത് ശ്രീനിവാസന് ആദ്യ കട്ട് പറഞ്ഞു. ജ്യൂഡ് ആന്റണി, ശങ്കര് രാമകൃഷ്ണന് തുടങ്ങിയ താരങ്ങളും ചടങ്ങില് പെങ്കെടുത്തു.
ധ്യാന് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തില് നിവിന് പോളിയാണ് നായകന്. നയന്താരയാണ് ചിത്രത്തിലെ നായിക. ലവ് ആക്ഷന് ഡ്രാമ എന്ന ഈ ചിത്രം നിര്മ്മിക്കുന്നത് അജു വര്ഗീസും, വിശാഖും ചേര്ന്നാണ്. ഷാന് റഹ്മാനാണ് സംഗീതം. എട്ടു വര്ഷങ്ങള്ക്ക് മുമ്പ് തന്റെ കോളേജ് പഠന കാലത്ത് ധ്യാന് എഴുതിയ കഥയാണ് ഇപ്പോള് സിനിമയായി പുറത്തിറങ്ങാന് പോകുന്നത്.
