ചെന്നൈ: മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച മഹേഷിന്റെ പ്രതികാരം എനി തമിഴില്‍ സംസാരിക്കും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഫഹദ് തകര്‍ത്ത് അഭിനയിച്ച മഹേഷിന്‍റെ റോളില്‍ എത്തുന്നത് നിര്‍മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണ്. അപർണ ബാലമുരളിയുടെ ജിംസിയായി നമിത പ്രമോദ് അഭിനയിക്കും.

നടൻ സുജിത് ശങ്കറിന്റെ വില്ലൻ വേഷമായിരുന്നു മഹേഷിന്റെ പ്രതികാരത്തിലെ മറ്റൊരു ആകർഷണം. ജിംസൺ എന്ന കഥാപാത്രത്തെയാണ് സുജിത് ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴിലെത്തുമ്പോൾ ഈ വേഷത്തില്‍ നടൻ സമുദ്രക്കനിയെത്തും സിനിമ മുഴുവനായും മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ലെന്നും തിരക്കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് പ്രിയന്‍ സൂചിപ്പിക്കുന്നു. എം എസ് ഭാസ്കർ ആണ് മറ്റൊരു പ്രധാനതാരം. കമ്പം, തേനി എന്നിവടങ്ങളിലാകും ചിത്രീകരണം. 

2003ൽ പുറത്തിറങ്ങിയ ലേസാ ലേസയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന പൂര്‍ണ്ണമായ തമിഴ് മുഖ്യധാര സിനിമയാണ് മഹേഷിന്‍റെ പ്രതികാരം റീമേക്ക്.