തൃശ്ശൂര്‍: മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വച്ച് ആക്രമിക്കാന്‍ ശ്രമം. നടിയുടെ പരാതിയില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നടിയ്ക്ക് നേരെ ബുധനാഴ്ച വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് ആക്രമണത്തിന് ശ്രമം നടന്നത്.
അടുത്ത ബര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഇയാളുടെ കൈ പിടിച്ചുവച്ച് ബഹളം വച്ചിട്ടുണ് സഹായത്തിന് ആരും എത്തിയില്ലെന്നും നടി വ്യക്തമാക്കി.
അതേ ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനുമാണ് നടിയെ സഹായിച്ചത്. ഉടന്‍ റെയില്‍വെ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്റ്റേഷനില്‍നിന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
