പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ നയൻ റിലീസിന് ഒരുങ്ങുകയാണ്. സയൻസ് ഫിക്ഷൻ ഹൊറര്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള ഒരു പ്രോഗ്രാമിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന് ആശംസകള്‍ നേരുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.

ഒരച്ഛനും മകനും തമ്മിലുള്ള വാത്സല്യത്തെ കുറിച്ചുള്ളതാണ് സിനിമ. കഥ കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് സുകുവേട്ടനും പൃഥ്വിരാജും തമ്മിലുള്ള വൈകാരിക അടുപ്പത്തെ കുറിച്ചാണ്. ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കുമെന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടിക്കാലം മുതലേ സുകുവേട്ടനോട് ചോദിക്കാറുണ്ട്. സിനിമയെ കുറിച്ച് ആധികാരികമായി പഠിക്കാൻ പൃഥ്വിരാജ് മുന്നിലായിരുന്നു. നിരവധി സംവിധായകരൊപ്പം പ്രവര്‍ത്തിച്ച് പൃഥ്വിരാജ് തന്റെ സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്‍തു. സിനിമയുടെ നിര്‍മ്മാണത്തില്‍ 75 ശതമാനവും പങ്കുവഹിച്ചത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണെന്നും മല്ലിക സുകുമാരൻ പറയുന്നു.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നയൻ. സോണി പിക്ചേഴ്‍സ് ആണ് മറ്റൊരു നിര്‍മ്മാതാവ്.