ക്യാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ  നാട്ടിലെ ഉത്സവനാളുകളിൽ  ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ് പാടിയോട്ടുചാൽ പ്രവർത്തകർ. പയ്യന്നൂർ കാങ്കോൽ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ്  പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവർ തട്ടുകട നടത്തിയത്. കഴിഞ്ഞ   വർഷവും ഇതുപോലെ തന്നെ, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയെ സഹായിക്കാൻ ഇവർ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു. 

തട്ടുകടക്ക് പിന്തുണയായി നാട്ടുകാരും ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. അതുപോലെ പാതിരാത്രി വരെ ഭക്ഷണം പാകം ചെയ്യാൻ നാട്ടുകാരുടെ കരീച്ച എന്ന കരീമിക്കയും ചേര്‍ന്നത് ആവേശമായി. മമ്മൂട്ടി ഫാൻസ് പാടിയോട്ടുചാലിന്റെ യൂണിറ്റ് സെക്രട്ടറി അഭിലാഷ് കൊല്ലാട, പ്രസിഡന്റ് സാബു, ട്രഷറര്‍ അഭിജിത്ത്, ജസീര്‍, സഞ്ജു, നിഷാദ്, ജെബിൻ, അൻഷാദ്, അനസ്, രജീഷ് തുടങ്ങിയവരാണ് തട്ടുകടയ്‍ക്ക് നേതൃത്വം നല്‍കുന്നത്.