മമ്മൂട്ടി തെരഞ്ഞെടുപ്പ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടായിരുന്നു.  തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിയായി മമ്മൂട്ടിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്.

മമ്മൂട്ടി തെരഞ്ഞെടുപ്പ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിയായി മമ്മൂട്ടിയുടെ പേരും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്.

കഴിഞ്ഞ 38 വര്‍ഷത്തിലധികമായി താനൊരു നടനാണ്. സിനിമയാണ് തന്റെ രാഷ്‍ട്രീയം. പിന്നെ താൻ എന്തിന് വേറെ രാഷ്‍ട്രീയത്തില്‍ ചേരണം- മമ്മൂട്ടി പറയുന്നു. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജിവിതകഥ പ്രമേയമാകുന്ന യാത്ര എന്ന സിനിമയില്‍ നായകനാണ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മമ്മൂട്ടി രാഷ്‍ട്രീയപ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്.