ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മമ്മൂട്ടി. വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയില്‍ ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്.

ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മമ്മൂട്ടി. വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയില്‍ ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി പിന്നീട് ശവകുടീരത്തിലും എത്തി. വസന്തകുമാറിന്റെ ശവകുടീരത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.