കാല ഫേസ്‍ബുക്കില്‍ ലൈവ് ചെയ്‍തു, അറസ്റ്റിലായി

രജനികാന്ത് ചിത്രം കാല ഫേസ്‍ബുക്കില്‍ ലൈവ് സ്‍ട്രീം ചെയ്‍ത ആരാധകൻ അറസ്റ്റില്‍. സിംഗപ്പൂരിലെ തീയേറ്ററില്‍ നിന്നാണ് കാല ലൈവ് സ്‍ട്രീം ചെയ്‍തത്.

നടൻ വിശാല്‍ കൃഷ്‍ണയുടെ ഇടപെടലാണ് കാല ഓണ്‍ലൈനില്‍ കൂടുതല്‍ ലീക്കാവാതെ നിര്‍ത്താൻ സഹായകരമായത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാല വലിയ സിനിമയാണ്. രണ്ട് വര്‍ഷത്തിനു ശേഷം രജനി സാര്‍ തിരിച്ചുവരുന്നു. അതിനാല്‍ ചിത്രത്തിന്റെ പൈറസി തടയാൻ വലിയ മുൻകരുതല്‍ എടുത്തിരുന്നു. സിംഗപ്പൂരിലെ ഒരു മള്‍ട്ടിപ്ലക്സ് തീയേറ്ററില്‍ നിന്ന് ഒരാള്‍ ഫേസ്‍ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുന്നതായി അറിഞ്ഞു. 40 മിനുട്ടോളം ലൈവ് ചെയ്‍ത ശേഷമാണ് അറസ്റ്റ് ചെയ്‍തത്. എളുപ്പമുള്ള ജോലിയായിരുന്നില്ല അത്.. ഇന്ത്യക്ക് പുറത്തുള്ള ഒരാളുടെ അറസ്റ്റ് ശ്രമകരമായിരുന്നു. സ്വന്തം ഫോണില്‍ സിനിമയുടെ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് പ്രശ്‍നമല്ല എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ ഗുരുതരമായ കുറ്റമാണ്- വിശാല്‍ കൃഷ്‍ണ പറയുന്നു.