കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മണികണ്ഠന്‍ ഇനി മമ്മൂട്ടിക്കൊപ്പം. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മണികണ്ഠന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. ഹനീഫ് അദീനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായും മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. വ്യാസന്‍ എടവനക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ രണ്ടു തുറകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നതാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍. ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ അടിസ്ഥാനമാക്കിയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.
