'മോഹന്‍ലാലി'നായി പാടിയ ആ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്: നിത്യ മേനോന്‍ പറയുന്നു
മഞ്ജു വാര്യര് കട്ട മോഹന്ലാല് ഫാനായി വേഷമിട്ട ചിത്രമാണ് മോഹന്ലാല്. ആരാധകര് ഏറെ പ്രതീക്ഷയര്പ്പിക്കുന്ന ചിത്രത്തിലെ വാവാവോ എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വന് സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. ഈ ഗാനം ആലപിച്ചത് പ്രയ നടി നിത്യ മേനോന് ആണെന്നതും പ്രത്യേകതയാണ്.
ഇടവേളയ്ക്ക് ശേഷം മലയാളത്തില് നിത്യമേനോന് പാടിയ പാട്ടാണിത്. അമ്മ കുഞ്ഞിനു വേണ്ടി പാടുന്ന ഏറെ വികാര തീവ്രതയുള്ള ഗാനത്തിന്റെ സംഗീത സംവിധായകന് ടോണി ജോസഫാണ്. പാട്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തന്റെ ശബ്ദത്തിന് യോജിച്ചതാണെന്നും എനിക്ക് തോന്നുന്നു. തന്റെ ശബ്ദം ഇതിന് ചേരുമെന്ന് തോന്നിയ ടോണി നന്ദിയുണ്ടെന്നും നിത്യമേനോന് പറയുന്നു. പാട്ടിനെ കുറിച്ച് പറയുന്ന വീഡിയോയിലാണ് നിത്യയുടെ പ്രതികരണം.
ഈ ഗാനം വളരെ സിംപിളാണ്, എന്റെ പ്രിയപ്പെട്ട പാട്ടുകളില് ഒന്നായി അത് മാറിയിരിക്കുന്നു.അമ്മ കുട്ടിയെ കുറിച്ച് പാടുന്ന പാട്ടാണ്. വികാരങ്ങള് ഉള്ക്കൊള്ളിച്ച് പാടേണ്ടതു കൂടിയാണ്. അതുകൊണ്ടു തന്നെ വളരെ സന്തോഷമുണ്ടെന്നും നിത്യ പറയുന്നു. മലയാളമൊഴികെ കന്നഡ, തമിഴ് ഭാഷകളിലും നിത്യാമേനോന് പാട്ടുകള് പാടിയിട്ടുണ്ട്. മലയാളത്തില് റോക്ക്സ്റ്റാര്, പോപ്പിന്സ് തുടങ്ങിയ ചിത്രങ്ങളിലെ വരികള്ക്കും നിത്യ ശബ്ദം നല്കിയിരുന്നു.


