''ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായ പ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെയെന്ന് '' ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വെല്ലുവിളികളാണ് സംവിധായകന്‍ കമല്‍ നേരിട്ടത്. ആമിയായി ആര് എത്തുമെന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് താരം വിദ്യാബാലന്‍ ആണിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നു. കമലും ഇത് സ്ഥിരീകരിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി.

ഒടുവില്‍ ആമിയായി മഞ്ഡു വാര്യര്‍ എത്തുമെന്ന് കമല്‍ പ്രഖ്യാപിച്ചു. 2015ല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രൊജക്ടാണ് ആമി. ചിത്രീകരണത്തിനൊരുങ്ങുമ്പോള്‍ ലീഗ് നേതാവ് അബ്ദുല്‍ സമദ് സമദാനി ആണിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വെല്ലുവിളികളെയെല്ലാം നേരിട്ടാണ് കമല്‍ ആമിയുമായി മുന്നോട്ട് പോകുന്നത്.