മഞ്ജുവാര്യരുടെ പുതിയ ചിത്രം മോഹന്‍ലാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം. മഞ്ജു ലാല്‍ ഫാനായി അഭിനയിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍.
മീനുക്കുട്ടി സേതുമാധവനെ കണ്ടുമുട്ടിയാല്‍ എങ്ങിനെയിരിക്കും. മോഹന്‍ലാല്‍ എന്ന പുതിയ ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പേരാണ് മീനുക്കുട്ടി. ഇന്ദ്രജിത്ത് സേതുമാധവനായി വേഷമിടുന്നു. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററുകളില്‍ എത്തിയ ദിവസമാണ് മീനുക്കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് മീനുക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവും മോഹന്‍ലാലിന്റെ സിനിമകളുമായി ബന്ധപ്പെട്ട് കിടക്കുന്നു
ജയസൂര്യയുടെ ഇടിയ്ക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. രചന സുനീഷ് വരനാട്. സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, ഉഷ ഉതുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.
