ത്രികോണ പ്രണയകഥയുമായി അഭിഷേക് ബച്ചന്‍റെ 'മന്‍മര്‍സിയാന്‍': ട്രെയ്ലർ കാണാം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 5:37 PM IST
Manmarziyaan Official Trailer
Highlights

‘മന്‍മര്‍സിയാ’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ത്രികോണ പ്രണയകഥ പറയ്യുന്ന ചിത്രം അനുരാഗ് കശ്യപാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അഭിഷേക് ബച്ചന്‍, തപ്സി പന്നു, വിക്കി കൗശല്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മന്‍മര്‍സിയാ’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ത്രികോണ പ്രണയകഥ പറയ്യുന്ന ചിത്രം അനുരാഗ് കശ്യപാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും. 

പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടുപേര്‍ കണ്ടു മുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് കമ്മിറ്റ്‌മെന്റുകളെ പേടിയായ കാമുകന്റെ സ്വഭാവം ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. ഈ സമയത്ത് രക്ഷിതാക്കള്‍ പെണ്‍കുട്ടിക്കായി ഒരു വരനെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫാന്റം ഫിലിംസ്, ആനന്ദ് എൽ റായ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘മന്‍മര്‍സിയാന്’. 2016ല്‍ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ് എന്നിവർക്കൊപ്പം ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം. ആദ്യമായാണ് അഭിഷേക് തപ്സിയും വിക്കിയുമൊത്ത്  പ്രവര്‍ത്തിക്കുന്നത്. ‘മുല്‍ക്’ ആണ് തപ്സിയുടേതായി പുറത്തുവന്ന ചിത്രം.  

loader