മാരി ടുവില്‍ ധനുഷിന്‍റെ വില്ലനായി എത്തുന്നത് ടൊവിനൊ തോമസ് ആണ്.
ചെന്നൈ: 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗം ഡിസംബറില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാരി ടുവില്‍ ധനുഷിന്‍റെ വില്ലനായി എത്തുന്നത് ടൊവിനൊ തോമസ് ആണ്.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാന്‍ ശങ്കര്‍ രാജ ധനുഷിനായി സംഗീതം ഒരുക്കുന്നത്.
ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവിയാണ് ധനുഷിന്‍റെ നായിക. വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സ്റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ വില്ലനായി അവസാനം അഭിനയിച്ചത്. ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ് മാരി ടുവിലേത്. മാരിയുടെ ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു വില്ലന്‍.
