മലയാളി നടി മേഘ്ന രാജ് വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കന്നഡ നടൻ ചിരഞ്ജീവിയാണ് വരൻ. തമിഴ് നടൻ അർജുന്‍റെ അനന്തിരവനാണു ചിരഞ്ജീവി. 10 വര്‍ഷമായുള്ള പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് മേഘ്ന രാജ് പറയുന്നു. ദീപികയ്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് മേഘ്ന രാജ് ഇക്കാര്യം പറഞ്ഞത്.

നേരത്തെ അനൂപ് മേനോനുമായി പ്രണയമുണ്ടായിരുന്നുവെന്ന ഗോസിപ്പുകളോടും മേഘ്ന പ്രതികരിച്ചു. പ്രണയമുണ്ടായിരുന്നുവെന്ന് പറഞ്ഞുനടന്ന അനൂപ് മേനോന്റെ വിവാഹം കഴിഞ്ഞില്ലേ. അനൂപ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. തുടര്‍ച്ചായി ഞങ്ങള്‍ നാലു സിനിമകള്‍ ചെയ്തു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തോ സംതിംഗ് സംതിംഗ് ഗോയിംഗ് എന്ന് സഹപ്രവര്‍ത്തകര്‍ പോലും പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിടിയിലെ കെമിസ്ട്രി നല്ലതായിരുന്നു. അതുകൊണ്ടാണ് സംവിധായകന്‍ എന്നെയും അനൂപിനെയും നായകരാക്കിയത്. ഇനിയും അനൂപിനൊപ്പം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്- മേഘ്ന രാജ് പറയുന്നു.