ക്രിസ്മസ് തലേന്ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് വയോധികനെ ഇടിച്ചിട്ടത്. ഒരിടവേളക്കു ശേഷം ‌ഉപ്പും മുളകിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു. Sidharth Prabhu, Uppum Mulakum

തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് സിദ്ധാർത്ഥ് പ്രഭു. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്‍തിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി താരം എത്തിയത്. ഡെയ്ൻ ഡേവിസാണ് ആദ്യം ഈ വേഷം ചെയ്തിരുന്നത്. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതിനെത്തുടർന്ന് അടുത്തിടെ ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിസ്മസ് തലേന്ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ച സിദ്ധാർത്ഥ് വയോധിനെ ഇടിച്ചിട്ടത്. ഒരിടവേളക്കു ശേഷം ‌ഉപ്പും മുളകിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ വീണ്ടും പ്പും മുളകിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.

''ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒരു വിടപറയലല്ല, ഒരു ചെറിയ ഇടവേള മാത്രമാണ്. ഇനി ഒരിക്കൽ തിരികെ വരാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഞാൻ തീർച്ചയായും നിങ്ങളെയെല്ലാം അറിയിക്കും. ഈ യാത്രയിൽ എന്നിൽ വിശ്വാസമർപ്പിക്കുകയും ഇത്ര മനോഹരമായൊരു അവസരം നൽകുകയും ചെയ്ത ഫ്‌ളവേഴ്‌സ് ടിവിയോട് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സംവിധായകൻ, തിരക്കഥാകൃത്തുകൾ, നിർമാതാക്കൾ, ടെക്‌നീഷ്യൻമാർ, ക്യാമറ ടീം, മേക്കപ്പ് ആർട്ടിസ്റ്റുകൾ, കോസ്റ്റ്യൂം ടീം, പ്രൊഡക്ഷൻ സ്റ്റാഫ്, ക്യാമറയ്ക്ക് പിന്നിൽ അക്ഷീണം പ്രയത്‌നിച്ചവർ... ഓരോരുത്തർക്കും എന്റെ പ്രത്യേകം നന്ദി. നിങ്ങളാണ് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി ഇതിനെ മാറ്റിയത്'', സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

YouTube video player