ആറുമാസമായി റുമറ്റോളജിസ്റ്റിന്റെ ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നതിലൂടെ കഠിനമായ ശരീരവേദനയ്ക്ക് കുറവുണ്ടെന്ന് അവർ പറയുന്നു. എങ്കിലും, മരുന്ന് നിർത്തിയാൽ രോഗം പഴയ അവസ്ഥയിലേക്ക് മടങ്ങുമോയെന്ന ആശങ്കയും അവർ പങ്കുവെച്ചു. priya mohan talks about her fibromyalgia helath condition

മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് ഇരുവരും അടുത്തിടെ വ്ളോഗിൽ സംസാരിച്ചിരുന്നു. ഈ രോഗത്തെക്കുറിച്ചുള്ള കൂടുകൽ കാര്യങ്ങളാണ് ഇരുവരും പുതിയ വ്ളോഗിലൂടെ വിശദീകരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഫൈബ്രോമയാള്‍ജിയ എന്ന കണ്ടീഷനെക്കുറിച്ച് കുറേപേര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഈയൊരു കണ്ടീഷനാണെന്ന് അറിഞ്ഞിട്ട് ഒരുവര്‍ഷമായി. ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളൂ. റുമറ്റോളജിസ്റ്റിനെയാണ് ഞങ്ങള്‍ കണ്ടത്. മരുന്നുകള്‍ ഏതാണെന്നൊന്നും പറയുന്നില്ല. ഓരോരുത്തരുടെ കണ്ടീഷന്‍ നോക്കി ഡോക്ടറാണ് മരുന്ന് തീരുമാനിക്കേണ്ടത്. ബ്ലഡ് ടെസ്റ്റ് എടുത്താണ് ഡോക്ടർ എപ്പോഴും മരുന്ന് തന്നിരുന്നത്. സ്റ്റിറോയ്ഡ്‌സ് ആണ് തരുന്നത്. ഡോസ് കുറയ്ക്കുന്നില്ല, കൂട്ടുന്നുമില്ല. നേരത്തെ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ പോലും കൈ പൊങ്ങില്ലായിരുന്നു. ബെഡില്‍ നിന്നും തനിയെ എഴുന്നേല്‍ക്കാന്‍ പറ്റില്ലായിരുന്നു."

"പാര്‍ലറില്‍ പോയാണ് ഹെയര്‍ വാഷ് ചെയ്തിരുന്നത്. ബോഡി പെയ്‌നൊക്കെ ഇപ്പോള്‍ നല്ല കുറവുണ്ട്. പക്ഷേ, മരുന്ന് നിര്‍ത്താന്‍ പേടിയാണ്. പഴയ സ്റ്റേജിലേക്ക് പോവുമോ എന്നറിയില്ല. ഇതിനൊപ്പം എക്‌സര്‍സൈസും, വര്‍ക്കൗട്ടുമൊക്കെ തുടങ്ങാനാണ് പറഞ്ഞത്. നന്നായി നടക്കാനും പറഞ്ഞിട്ടുണ്ട്. പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്. ഡോക്ടറെ കണ്ടാലേ നിങ്ങളുടെ അവസ്ഥ ഏതാണെന്ന് മനസിലാവുകയുള്ളൂ. യോഗയും, എക്‌സര്‍സൈുമൊക്കെ ചെയ്യുന്നത് റിലാക്‌സേഷനാണ്. പക്ഷേ, ശരീരം ഓക്കെയാണെന്ന് ഉറപ്പിച്ചേ അത് ചെയ്യാവൂ. ഉറക്കം കൃത്യമാക്കിയാല്‍ തന്നെ പകുതി അസുഖവും കുറയും'', പ്രിയ മോഹൻ വീഡിയോയിൽ പറഞ്ഞു.

YouTube video player