വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ശ്രീക്കുട്ടി.

മലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീക്കുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീക്കുട്ടി നിലവിൽ അഭിനയത്തിൽ സജീവമല്ല. ക്യാമറാമാന്‍ മനോജ് കുമാർ ആണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇപ്പോൾ യൂട്യൂബ് ചാനലുമായി സജീവമാണ് താരം. തന്റെ വീഡിയോയ്ക്കു താഴെ അനാവശ്യ കമന്റുകൾ ഇടുന്നവർക്കുള്ള മറുപടിയാണ് ശ്രീക്കുട്ടിയുടെ പുതിയ വീഡിയോ.

Add Asianetnews as a Preferred SourcegooglePreferred

''എന്റെ വീഡിയോകൾ കാണുന്ന കുറച്ചു പേർക്ക് ചിലരെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ്. നമ്മുടെ കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാം, പലപല കാര്യങ്ങൾ ഉണ്ടാവാം. എന്റെ അച്ഛനോടോ അമ്മയോടോ പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടാകും. അച്ഛനോടും അമ്മയോടും പറയുന്ന ചില കാര്യങ്ങൾ ഭർത്താവിനോട് പറയാൻ പറ്റിയെന്നു വരില്ല. ഇതുപോലുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ വന്നു പറയാൻ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാവാം. അതെല്ലാം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനാകില്ല.

പക്ഷേ, പലരും കമന്റുകളിലൂടെ പലരെയും ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ഥിരം വീഡിയോ ഇടുന്ന ആളാണ്. ആരു വന്നാലും പോയാലും എല്ലാം ഞാൻ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. പിന്നെ എന്തിനാണ് അവരെവിടെ, ഇവരെവിടെ എന്നു പറഞ്ഞ് ചോദിച്ചുകൊണ്ടേയിരിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. കുറച്ചു ബുദ്ധിയും ബോധവുമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുടുംബജീവിതത്തിൽ ഇങ്ങനെ നുഴഞ്ഞു കയറില്ല. അല്ലാത്തവരാണ് മറുപടി പോലും കിട്ടാതിരുന്നിട്ടുപോലും വീണ്ടും വീണ്ടും ചോദിക്കുന്നത്. ഒരേ ആളുകൾ തന്നെയാണ് എന്നും ഈ കമന്റിടുന്നത്. അത് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. വേണ്ടാ വേണ്ടാ എന്നു വെയ്ക്കുംതോറും വീണ്ടും വീണ്ടും അതൊരു സംസാരവിഷയം ആക്കുന്നതുകൊണ്ട് ഞാനൊരു കാര്യം പറയാം, വീഡിയോയിൽ കാണിക്കാത്തവരും ഞാനും തമ്മിൽ പിണക്കത്തിലാണ്, ഇപ്പോൾ സമാധാനം ആയല്ലോ. ഇനി ഇതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യം ഇല്ല'', ശ്രീക്കുട്ടി വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക