'സുധാമണി സുഭ്രം' എന്ന സീരിയലിന്റെ ലൊക്കേഷനിൽ സംവിധായകനിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ നടി അഞ്ജു അരവിന്ദ് വെളിപ്പെടുത്തി.

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം സാന്നിധ്യം അറിയിച്ചു. ഒരു സീരിയൽ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവമാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ പുതിയ അഭിമുഖത്തിൽ അ‍ഞ്ജു അരവിന്ദ് പങ്കുവെയ്ക്കുന്നത്. 'സുധാമണി സുഭ്രം' എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചുമാണ് അഞ്ജു സംസാരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''താൻ കൃത്യസമയത്ത് എത്തുന്ന ആളാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, ആ ലൊക്കേഷനിൽ നിരന്തരം താൻ വൈകിയാണ് എത്തുന്നതെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതായി താരം പറയുന്നു. സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ പല പെരുമാറ്റങ്ങളും ‍തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും, ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.

അതുകൊണ്ട് തന്നെയാണ് ഞാനിപ്പോൾ ഒരു സീരിയലും കമ്മിറ്റ് ചെയ്യാത്തത്. എത്രയോ വരുന്നുണ്ടായിരുന്നു. അഹങ്കാരം കൊണ്ട് പറയുന്നതല്ല, കഴിഞ്ഞ സീരിയലിൽ നിന്നുള്ള ട്രോമ ഒന്ന് മറക്കുന്നത് വരെ സീരിയലുകൾ ചെയ്യുന്നില്ല എന്ന് പറഞ്ഞു. 33 വർഷത്തെ എന്റെ അനുഭവത്തിൽ മറക്കാൻ പറ്റാത്ത ഷൂട്ടിംഗ് ലൊക്കേഷൻ ഇതാണ്. എന്ത് പറഞ്ഞാലും പറയുക അഞ്ജു ലേറ്റായി എന്നാണ്. എന്നെ അറിയുന്നവർക്കറിയാം ഞാൻ രണ്ട് മിനുട്ടിനുള്ളിൽ സാരിയുടുത്ത് വരുന്ന ആർട്ടിസ്റ്റാണെന്ന്. ഇത്ര മണിക്ക് മേക്കപ്പിട്ടു, ഇത്ര മണിക്ക് റെഡിയായി, കാറിൽ കയറുന്നു എന്നൊക്കെയുള്ള അപ്ഡേറ്റുകൾ അന്നേ വരെ എനിക്ക് പറയേണ്ടി വന്നിരുന്നില്ല. ആ ലൊക്കേഷനിൽ നിന്ന് എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചു'', അഞ്ജു അരവിന്ദ് അഭിമുഖത്തിൽ പറഞ്ഞു.

YouTube video player