വിവാഹമോചന നടപടികൾ വേദനാജനകവും മാനസിക സംഘർഷം നിറഞ്ഞതുമാണെന്ന് നടി അപ്സര രത്നാകരൻ. കണ്ട് ഇഷ്ടപ്പെട്ടയുടൻ വിവാഹം കഴിക്കരുതെന്നും അപ്സര പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപ്സര രത്നാകരൻ. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രിയങ്കരിയായി മാറിയ അപ്സര ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് കുടുതൽ സുപരിചിതയാകുന്നത്. പലപ്പോഴും തന്റെ വ്യക്തപരമായ ജീവിതങ്ങൾ തുറന്നു പറഞ്ഞ് അപ്സര എത്താറുണ്ട്. ഇപ്പോഴിതാ ഡിവോഴ്സിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഡിവോഴ്സിന് വേണ്ടിയുള്ള കോടതി പ്രോസസ് ഒട്ടു സുഖകരമായ കാര്യമല്ലെന്ന് പറയുകയാണ് അപ്സര. "ഡിവോഴ്സ് എന്ന പ്രോസസ് എന്നത് ഒട്ടും സന്തോഷവും സുഖവും തരുന്ന കാര്യമല്ല. നമ്മള്‍ ഫേസ് ചെയ്യേണ്ടി വരുന്നത് ഭീകരമായ കാര്യങ്ങളാണ്. അടുത്ത കാലത്ത് ഒരാവശ്യത്തിനായി എനിക്ക് കോടതിയില്‍ പോകേണ്ടി വന്നു. അവിടെ പോയി നില്‍ക്കുമ്പോള്‍ കുറേ ആള്‍ക്കാര്‍ എന്നെ തന്നെ നോക്കുന്നു. ഞാന്‍ പോയ റീസണ്‍ എന്താണെന്ന് പോലും അവര്‍ക്കറിയില്ല. പക്ഷേ ആളുകള്‍ നോക്കുന്ന രീതിയുണ്ട്. സീരിയല്‍ നടി ഇവള്‍ കോടതിയില്‍ വന്നു. അപ്പോള്‍ വേറെ എന്തോ പരിപാടിയാണ്. കോടതിയില്‍ പോകുമ്പോള്‍ നമുക്ക് നേരെ വരുന്ന ചോദ്യങ്ങള്‍, തിരിച്ച് പറയേണ്ടി വരുന്ന മറുപടികള്‍, ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരുന്ന പൈസ, എത്രയോ കാലം നമ്മുടെ സ്വന്തമെന്ന് വിചാരിച്ചിരുന്ന ആള്‍ക്കാര് നമ്മുടെ മുന്നില്‍ ശത്രുക്കളേ പോലെ ഇരിക്കുന്നു, അതൊക്കെ വല്ലാത്ത അനുഭവമാണ്", എന്ന് അപ്സര പറയുന്നു.
"എന്‍റെ ഒരു എക്സ്പീരിയന്‍സിന്‍റെ പുറത്തു പറയാം ഒരിക്കലും നമ്മളൊരാളെ കണ്ട് ഇഷ്ടപ്പെട്ട ഉടനെ ചാടിക്കയറി വിവാഹം കഴിക്കരുത്. ഒരിക്കലും അങ്ങനെ ചെയ്യരുത്. കുറച്ചു കാലം അവരോടൊപ്പം ജീവിക്കുമ്പോള്‍ നമുക്ക് മനസിലാവും അവരെന്താണ് എന്നത്. വിവാഹം കഴിക്കുമ്പോള്‍ തന്നെ എല്ലാവരും അറിയും. ഒരു പാര്‍ടര്‍ എന്നത് നമ്മുടെ സന്തോഷത്തിലും സുഖത്തിലും ഒപ്പം നില്‍ക്കുന്നവരാണ്. ഒരുഘട്ടം എത്തുമ്പോള്‍ നമുക്ക് പറ്റില്ലെന്ന് വരുമ്പോള്‍ ഇതേ ആള്‍ക്കാര്‍ തന്നെ കല്ലെറിയും. പറയുന്നവര്‍ പറയട്ടെ നമുക്ക് സമാധാനം വേണമെന്ന് പറഞ്ഞ് ഡിസിഷന്‍ എടുക്കുന്നവരുണ്ട്. പക്ഷേ ഇതില്‍ നിന്നെ പറ്റുള്ളൂ ഇല്ലെങ്കില്‍ സമൂഹം നമ്മളെ കൊല്ലും. എന്ന ഭയം കൊണ്ട് ആ ജീവിതവുമായി മുന്നോട്ട് പോകുന്ന ഒരുപാട് പേരുണ്ട്. എന്നെ സംബന്ധിച്ച് വിവാഹത്തോട് ഇപ്പോള്‍ ഭയമാണ്. കാരണം ഞാന്‍ അതില്‍ നേരിടേണ്ടി വന്ന ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങള്‍ക്കൊരു പാര്‍ടര്‍ വേണമെങ്കില്‍ എല്ലാവരേയും അറിയിച്ച് ഒന്നും ചെയ്യരുത്. കാരണം മനുഷ്യന്മാരാണ് മാറാം. നിങ്ങള്‍ക്ക് അത് വേണ്ടെന്നൊരു സിറ്റുവേഷന്‍ വരുമ്പോള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരുന്നൊരു ട്രോമയുണ്ട്", എന്നും അപ്സര കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അപ്സരയുടെ പ്രതികരണം.



