തന്റെ പേരിൽ വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ മായാ വിശ്വനാഥ്.

ന്റെ പേരിൽ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി മായാ വിശ്വനാഥ് രംഗത്ത്. 'വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്' എന്ന തരത്തിൽ തലക്കെട്ടു നൽകി തന്റെ പേരിൽ വാർത്തകൾ നൽകുന്നവർക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം.

''എനിക്ക് ഇക്കാര്യത്തിൽ സങ്കടമൊന്നുമില്ല. പക്ഷേ, ദേഷ്യമുണ്ട്. എങ്കിലും ഞാൻ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ചിലരുണ്ടല്ലോ, അവർക്കു വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് കുറച്ചു ദിവസങ്ങളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒരു ഓൺലൈൻ ചാനലിന്റെ ഉടമസ്ഥന് കുറേ നാൾ മുൻപേ ഞാൻ താക്കീത് നൽകിയതാണ്. ഞാൻ അവർക്ക് ഒരു സ്റ്റേറ്റ്മെന്റും കൊടുത്തിട്ടില്ല. ഞാൻ ചില ഓൺലൈൻ മീഡിയയോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ അതിൽ പറയാത്തതൊക്കെ കൂട്ടിച്ചേർത്ത് ഞാൻ സ്റ്റേറ്റ്മെന്റ് കൊടുത്തവർ പോലും കണ്ടന്റ് പബ്ലിഷ് ചെയ്യുന്നതിനും മുൻപേയാണ് ഇവർ ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഞാൻ പരാതി കൊടുക്കാൻ പോകുകയാണ്'', എന്ന് മായാ വിശ്വനാഥ് പറഞ്ഞു.

''ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം. എന്റെ കുടുംബത്തിനില്ല, സുഹൃത്തുക്കൾക്കില്ല. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ വന്ന് ഞാൻ ചെലവ് ചോദിച്ചിട്ടുണ്ടോ? ചെറുപ്പം മുതലേ സ്വയം അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. സീരിയലിൽ അഭിനയിക്കുന്ന നടിയായതു കൊണ്ട് എന്തും പറയാം എന്നാണോ? കഷ്ടപ്പെട്ടു തന്നെയാണ് ജോലി ചെയ്യുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എനിക്കൊരു ചാനലുണ്ട്. അതിലൂടെ പറയും. കമന്റ് ഇടുന്നവരുടെ വീട്ടിലുള്ളവരെപ്പറ്റിയാണ് ഇങ്ങനെയൊക്കെ പറയുന്നതെങ്കിൽ നിങ്ങൾ ക്ഷമിക്കുമോ?'', എന്നും മായാ വിശ്വനാഥ് ചോദിച്ചു.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News