സായി ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ ക്യാമറാമാൻ ആയിരുന്നു അരുൺ.

ടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുണും വിവാഹമോചിതരായ കാര്യം പുറത്തുവന്നത്. പാർവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. പിന്നാലെ സീരിയൽ താരം സായ് ലക്ഷ്മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി സായ്ലക്ഷ്മി നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ. തങ്ങൾ പ്രണയത്തിലാണെന്നു സമ്മതിച്ച സായ്ലക്ഷ്മി അരുൺ പാർവതിയുമായി ഡിവോഴ്സ് ആയതിനു കാരണം താനല്ലെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ സായ്ലക്ഷ്മിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അരുണും. സായ്‍ ലക്ഷ്മിയും ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ഞാൻ തിരഞ്ഞെടുത്തത് ഒരു 'ഗ്രീൻ ഫ്ളാഗ്' ആണെന്നും തുടർന്നുള്ള സ്റ്റോറിയിൽ സായ് ലക്ഷ്മി പറയുന്നു. അടുത്തിടെയാണ് സായ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമായത്. അരുണിനൊപ്പമുള്ള നൈറ്റ് റൈഡുകളുടെയും യാത്രകളുടെയും ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.

കല്യാണി പ്രിയദര്‍ശന് നായകൻ നസ്ലെൻ; ദുൽഖർ പടത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് താരം

സായി ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ ക്യാമറാമാൻ ആയിരുന്നു അരുൺ. ലൊക്കേഷനില്‍ വെച്ചാണ് താന്‍ അരുണിനെ ആദ്യം കാണുന്നതെന്നും സായ് ലക്ഷ്മി പറഞ്ഞിരുന്നു. തനിക്ക് മറ്റാരുടെയെങ്കിലും കുടുംബം തകർക്കേണ്ട ആവശ്യമില്ലെന്നും തന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയതിനാൽ തന്നെ ആ വേദന മറ്റാരെക്കാലും തനിക്ക് മനസിലാകുമെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ''ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ, എന്താണെന്നോ, സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. അവരുടെ വിവാഹമോചനത്തെക്കുറിച്ച് ഞാന്‍ അറിയുന്നതു തന്നെ മറ്റുള്ളവർ പറഞ്ഞാണ്. ഞങ്ങളെ അറിയാവുന്ന, ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ആ ഡിവോഴ്‌സ് സംഭവിച്ചത് എന്ന്'', സായ് ലക്ഷ്മി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..