ബിഗ് ബോസ് താരം ശ്രീതു കൃഷ്ണന്റെ പുതിയ വിന്റേജ് ലുക്കിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീല സാരിയിൽ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.
കൊച്ചി: ബിഗ് ബോസ് മലയാളം ആറാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജോഡികളാണ് അർജുനും ശ്രീതുവും. ബിഗ് ബോസിനു മുൻപേ, സീരിയലുകളിലൂടെയും മോഡലിങ്ങിലൂടെയും ശ്രീതു ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. വ്യക്തിപരമായ വിശേഷങ്ങള്‍ക്കും ലൊക്കേഷൻ ചിത്രങ്ങൾക്കും പുറമെ ഫോട്ടോ ഷൂട്ടുകളും താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും ഒടുവിൽ ശ്രീതു പങ്കുവെച്ച വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നീല സാരിയിൽ വിന്റേജ് ലുക്കിലാണ് ശ്രീതുവിനെ വീഡിയോയിൽ കാണുന്നത്. 'ബ്ലൂ'ട്ടിഫുൾ എന്നാണ് വീഡിയോയ്ക്ക് ശ്രീതു നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇളയ രാജയുടെ സംഗീതത്തിൽ കെഎസ് ചിത്ര പാടിയ 'നിന്നുക്കോരി വർണം...' എന്ന തമിഴ് പാട്ടാണ് ബാക്ക്ഗ്രൗണ്ടിൽ.
നിരവധി പേരാണ് ശ്രീതുവിന്റെ വീഡിയോയ്ക്കു താഴെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. നീല സാരിയിൽ ശ്രീതു വളരെയധികം സുന്ദരിയായിട്ടുണ്ടെന്നും ഹെയർസ്റ്റൈൽ ശ്രീതുവിന് നന്നായി ചേരുന്നുണ്ടെന്നുമാണ് ചിലർ കുറിച്ചത്. വീഡിയോ എത്ര തവണ കണ്ടെന്ന് അറിയില്ലെന്നും റീപ്പീറ്റ് മോഡാണെന്നും ചിലർ പറഞ്ഞപ്പോൾ വീഡിയോയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എറണാകുളത്താണ് ശ്രീതു കൃഷ്‍ണന്‍ ജനിച്ചതെങ്കിലും വളര്‍ന്നത് ചെന്നൈയിലായിരുന്നു. 12 വയസ് മുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
നിരവധി തമിഴ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത സീരിയലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ, ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. '10 എണ്‍ട്രതുക്കുള്ള', 'റംഗൂൺ', 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' തുടങ്ങിയ സിനിമകളാണ് ശ്രീതുവിന്‍റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അടുത്തിടെ അർജുനൊപ്പം ചെയ്ത ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'അഡ്‍ജസ്റ്റ് ചെയ്യുക എന്ന വാക്കേ ഇഷ്ടമല്ല'; റാഫിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മഹീന മുന്ന
ചിപ്പിയുടെ ബാലനാരി പൂജയ്ക്ക് തടസമായെത്തി രചന - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
