നടൻ മണിക്കുട്ടൻ, കമൽഹാസൻ നൽകിയ ഒരു സാമ്പത്തിക ഉപദേശത്തെ കുറിച്ച് സംസാരിക്കുന്നു. 

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മണിക്കുട്ടൻ. സിനിമകളിലും മിനിസ്ക്രീനിനിലും തിളങ്ങി നിൽക്കുന്ന മണിക്കുട്ടൻ ബിഗ് ബോസ് മലയാളം മൂന്നാം സീസൺ കിരീടവും നേടിയിരുന്നു. നേരത്തെ കായംകുളം കൊച്ചുണ്ണി എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മണിക്കുട്ടൻ സാമ്പത്തിക ഭദ്രതയെ കുറിച്ച് കമൽ ഹാസൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ്. വരവിൽ കൂടുതൽ ചെലവാക്കാതെ സാമ്പത്തികമായ അച്ചടക്കം പാലിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതിനായിരുന്നു കമൽ ഹാസൻ പറഞ്ഞത്. ഈയൊരു കാര്യം ആലോചിച്ചപ്പോൾ ശരിയാണല്ലോഎന്ന തനിക്കും തോന്നിയെന്ന് മണിക്കുട്ടൻ പറയുന്നു.

"തമിഴിൽ എന്റെ സുഹൃത്തായ ഒരു തിരക്കഥാകൃത്തുണ്ട്, അദ്ദേഹം കമൽ ഹാസന്റെ അടുത്ത സുഹൃത്താണ്. ഈയടുത്ത ഞങ്ങൾ രണ്ട് പേരും സംസാരിച്ചപ്പോൾ കമല്‍ ഹാസന്‍ അദ്ദേഹത്തിന് നൽകിയ ഉപദേശം എന്നോടും പങ്കിട്ടിരുന്നു. ബെന്‍സ് കാറോ മറ്റ് ലക്ഷ്വറി കാറുകളോ വാങ്ങാന്‍ പണമുണ്ടായിട്ടും വാങ്ങാതെ ആ പണം വെച്ച് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നോക്കുന്നവരാണ് ജീവിതത്തിൽ സ്റ്റേബിൾ ആയിട്ട് മുന്നോട്ട് പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്." മണിക്കുട്ടൻ പറയുന്നു.

ഇത്തരത്തില്‍ വരവിലധികം ചെലവാക്കാതെ, സാമ്പത്തികമായ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരാണ് എപ്പോഴും ജീവിതത്തില്‍ വിജയിക്കുന്നതെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ഈയൊരു കാര്യം ഞാനറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്നുതോന്നി. സാമ്പത്തിക ബാധ്യതയുണ്ടാക്കി വണ്ടിയോ മറ്റോ വാങ്ങിക്കുന്നതിന് പകരം വില കുറഞ്ഞ ഒരു കാര്‍ വാങ്ങിച്ച് ബാക്കി പണം ലാഭകരമായ എന്തിലെങ്കിലും നിക്ഷേപിക്കുന്നതാണ് നല്ലത്." മണിക്കുട്ടൻ കൂട്ടിച്ചേർത്തു. കാര്യം സാമ്പത്തികമാണ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മണികുട്ടന്റെ പ്രതികരണം.

YouTube video player