തന്റെ കുടുംബജീവിതം തകർക്കാനും ഭാര്യയുമായി തെറ്റിപ്പിരിക്കാനും ചിലർ ശ്രമിക്കുന്നതായി അഖിൽ മാരാർ. തന്റെ സന്തോഷം അവർക്ക് സഹിക്കാനാവുന്നില്ല. മുൻവർഷങ്ങളിലെപ്പോലെ, വാക്കുകൾ വളച്ചൊടിച്ച് തന്നെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നു. Akhil Marar says some people are trying to mislead him and his wife
തന്നെയും തന്റെ ഭാര്യയെയും തെറ്റിപ്പിരിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അഖിൽ മാരാർ. ഒരു കുടുംബവും നന്നായി പോകുന്നത് ഇവര്‍ക്ക് സഹിക്കില്ലെന്നും തന്റെ ഭാര്യ തനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നത് സഹിക്കാതെ ഏതെങ്കിലും രീതിയില്‍ അതില്ലാക്കാന്‍ ചിലർ ശ്രമിക്കുകയാണെന്നും അഖിൽ മാരാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''ഏപ്രില്‍ -മെയ് മാസം വിഷ ജീവികള്‍ പുറത്ത് ഇറങ്ങുന്ന സമയമാണ്. ഏതാണ്ട് എനിക്കെതിരെ വിഷജീവികള്‍ ഇറങ്ങുന്ന സമയവും ഇത് തന്നെയാണ്. എന്റെ ജീവിതത്തില്‍ 4 വര്‍ഷത്തെ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഞാന്‍ ടൈം ട്രാവല്‍ ചെയ്യുന്ന അവസ്ഥയാണ്.
2023-ഏപ്രില്‍-മെയ് മാസം
ബിഗ് ബോസിനുള്ളില്‍ ശോഭയോട് വ്യക്തിപരമായി ഞാന്‍ പറഞ്ഞത് ശോഭ എനിക്കെതിരെ ആയുധമാക്കി കേരളത്തിലെ വനിത സംരംഭകരെ ഞാന്‍ ആക്ഷേപിച്ചു എന്നാക്കി എനിക്കെതിരെ വനിത കമ്മീഷന് കേരളത്തില്‍ ഉള്ളവരെ കൊണ്ട് പരാതി കൊടുപ്പിക്കുന്നു. എന്നെ പുറത്താക്കാന്‍ ചാനലില്‍ പരാതി പറയുന്നു.. ലാലേട്ടന്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുന്നു. പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നിന്നു സത്യം എനിക്കൊപ്പം.. ഉറഞ്ഞു തുള്ളിയവര്‍ക്ക് എന്റെ കപ്പ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
2024 - ഏപ്രില്‍ -മെയ് മാസം
ബിഗ് ബോസിലെ ഒരു മത്സരാര്‍ഥി ആയ സിബിന്‍ പുറത്താകുന്നു.. സൈക്കാട്രിക് ഡ്രഗ് നല്‍കി എന്നവന്‍ എന്നോട് പറയുന്നു.. നീതി അവന് നിഷേധിക്കപെട്ടു എന്ന് കണ്ട ഞാന്‍ ചാനലിനെതിരെ പ്രതിഷേധിക്കുന്നു. 7 മിനിറ്റ് സംസാരിച്ച ഞാന്‍ അവരില്‍ ചിലരെ വിരട്ടാന്‍ ഇടയില്‍ ഇങ്ങനെ പറയുന്നു.. ഇന്നലെകളില്‍ ഓഡിഷന് പോയ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് എന്ന വിഷയം കൂടി പറയുന്നു.. അതോടെ പഴയ ശത്രുക്കള്‍ ഉറഞ്ഞു തുള്ളി വീണ്ടും ഇറങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറഞ്ഞത് നേരെ വളച്ചൊടിച്ചു ബിഗ് ബോസില്‍ പോയ സ്ത്രീകളെ അപമാനിച്ചവന്‍ ആക്കി മാറ്റി. പെണ്‍കുട്ടികളുടെ മാനം സംരക്ഷിക്കാന്‍ പോയ ഞാന്‍ വീണ്ടും സ്ത്രീ വിരോധി ആയി..എനിക്കെതിരെ ശോഭ കേസ് കൊടുത്തു.
2026 ഏപ്രില്‍ -മെയ് മാസം
രണ്ട് മാസം മുന്‍പ് കൊടുത്ത ഒരു അഭിമുഖത്തില്‍ നിന്നും അടര്‍ത്തി എടുത്ത വാക്കുകള്‍ ഞാന്‍ പറഞ്ഞത് ഉള്‍കൊള്ളാതെ പ്രചരിപ്പിക്കുന്നു.. എനിക്കെതിരെ അതെ വിഷ ജീവികള്‍ ഉറഞ്ഞു തുള്ളുന്നു.. ചിലര്‍ ഇതിന്റെ റീച്ച് മുതലാക്കാന്‍ നടന്നിട്ടുണ്ട് അവരെ ഞാന്‍ പറയുന്നില്ല..എനിക്കെതിരെ കേസ് കൊടുപ്പിക്കുന്നു.. ഇവരുടെ ലക്ഷ്യം ഞാനാണ്..ബിഗ് ബോസില്‍ പോകും മുന്‍പ് റോഡരികില്‍ നിന്നും സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ സിഗററ്റ് വലിക്കുന്ന രംഗം ഞാന്‍ വെമൃല ചെയ്ത് നാട് നശിപ്പിക്കുന്ന കപട പുരോഗമന ഫെമിനിസ്റ്റ് വര്‍ഗ്ഗങ്ങളെ എതിര്‍ത്തു.. അന്ന് എനിക്കെതിരെ കുറെയെണ്ണം ഉറഞ്ഞു തുള്ളി.. അത് കൊണ്ടാണ് എന്നെ ഒരു മെയില്‍ ഷോവനിസ്റ്റ് എന്ന രീതിയില്‍ ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.. എന്നാല്‍ ഷോ കണ്ട സ്ത്രീകള്‍ തിരിച്ചറിഞ്ഞു ഞാന്‍ ആരാണെന്ന്..
അതോടെ ഈ വിഷ ജീവികള്‍ക്ക് പ്രാന്തായി..എന്റെ വായില്‍ നിന്നും എന്തെങ്കിലും വീഴാന്‍ ഇവറ്റകള്‍ നോക്കി നടക്കുന്നു. ഒരു കുടുംബവും നന്നായി പോകുന്നത് ഇവര്‍ക്ക് സഹിക്കില്ല.. എന്റെ ഭാര്യ എനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നത് സഹിക്കാതെ ഏതെങ്കിലും രീതിയില്‍ അതില്ലാക്കാന്‍ ഇവറ്റകള്‍ പരമാവധി നോക്കുന്നുണ്ട്. കുടുംബങ്ങള്‍ ഇല്ലാതാക്കി കുട്ടികളെ വഴിയാധാരമാക്കി ലഹരി മാഫിയകള്‍ക്കും സെക്‌സ് റാക്കറ്റിനും ഇട്ട് കൊടുക്കാന്‍ നടക്കുന്ന ഈ വിഷ ജീവികള്‍ക്ക് ഇപ്പോള്‍ പിന്തുണ കിട്ടാന്‍ കാരണം എന്റെ രാഷ്ട്രീയമാണ്. ബിജെപിക്ക് പിന്തുണ കൊടുക്കരുത് എന്ന ഒറ്റ കാരണം കൊണ്ട് സത്യത്തെ നിങ്ങള്‍ കാണാതെ പോയാല്‍ ഇല്ലാതാകുന്നത് ഈ നാടും നമ്മുടെ കുട്ടികളുടെ ഭാവിയുമാണ്'', അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.


