Manju Pathrose has started a paid subscription on Instagram. മഞ്ജു പത്രോസ് ഇൻസ്റ്റാഗ്രാമിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചു. ചിലർ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാൽ ഇത് തുടങ്ങാൻ മടിയുണ്ടെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമുണ്ടാവാറില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയും പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചിരിക്കുകയാണ് താരം. ഇക്കാര്യം പറയാൻ തന്നെ ചമ്മൽ ആണെന്നും, സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ താനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ തനിക്ക് തന്നെ തോന്നുന്നുവെന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ ഇതിൽ ഉണ്ടാവില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. പുതിയ ടെലിവിഷൻ പരിപാടിയുടെ ലൊക്കേഷനിൽ നിന്നും വീഡിയോ പങ്കുവച്ചുകൊണ്ടാണ് മഞ്ജു പത്രോസ് സബ്‌സ്‌ക്രിഷനെ കുറിച്ച് പറഞ്ഞത്.

"സത്യത്തിൽ ഇത് പറയാൻ തന്നെ എനിക്ക് ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാൻ പറയുകയാണ്. എനിക്ക് ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻറെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാൽ പിന്നെ ഞാനും ഒരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാം എന്ന് വിചാരിച്ചു. ഈ സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചുപേര് ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്." മഞ്ജു പത്രോസ് പറയുന്നു.
'ജൂൺ ഒന്നാം തീയതി മുതൽ വിഡിയോ ചെയ്യണം'
"ഞാൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങുകയാണ്. നിങ്ങളിൽ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട അല്ലാത്തവർ എടുക്കണം. ഞാൻ ഇടാൻ പോകുന്നത് എന്റെ ജീവിത യാത്രകൾ. എന്റെ ജീവിതാനുഭവങ്ങൾ, ഞാൻ പോകുന്ന ചെറിയ ചെറിയ യാത്രകൾ, എന്നെ വിഷമിപ്പിക്കുന്ന, എനിക്ക് സന്തോഷം തരുന്ന,അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. ഈ പറയുന്നതുപോലെ മറ്റേത് ഇല്ല അത് ഞാൻ ആദ്യമേ പറഞ്ഞേക്കാം. രണ്ടുപേര് ആൾ റെഡി ആയിട്ടുണ്ട്. അഞ്ചുപേര് ആയാലും ഞാൻ കണ്ടന്റ് തരും. ജൂൺ ഒന്നാം തീയതി മുതൽ വിഡിയോ ചെയ്യണം എന്ന് കരുതി ഇരിക്കുകയാണ്. നമുക്ക് ഇടക്കിടക്ക് വീഡിയോ ആയിട്ടും ലൈവ് ആയിട്ടും കാണാം. ചില കണ്ടെന്റുകൾ നമുക്ക് ചർച്ച ചെയ്‌തേണ്ടതുണ്ട്. അപ്പൊ എല്ലാരും സബ്സ്ക്രൈബ് ചെയ്യുക." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.



