സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരഭി സന്തോഷും ശ്രീകാന്ത് ശശികുമാറും അടക്കമുള്ളവർ ഗെറ്റ് ടുഗെദറിൽ പങ്കെടുക്കാൻ എത്തിയിരുന്നു
മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'പവിത്രം'. കഴിഞ്ഞ ഡിസംബർ മാസത്തിൽ സംപ്രേഷണം ആരംഭിച്ച്, ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച താരമായിരുന്നു നടി അലീന ട്രീസ ജോർജ്. നായികയുടെ സഹോദര ഭാര്യയായ വർഷ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അലീന ട്രീസ അവതരിപ്പിച്ചിരുന്നത്.
സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ വിശേഷങ്ങളുമെല്ലാം അലീന തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രസവം അടുത്തതിനാൽ സീരിയലിൽ നിന്നും പിൻമാറുന്നതായും അലീന അടുത്തിടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. സീരിയലിൽ നിന്ന് മാറുന്നതിൽ വിഷമവും നിരാശയുമുണ്ടെന്നും എന്നാൽ ഇപ്പോൾ മാറിനിൽക്കുന്നതാണ് ഉചിതമെന്ന് തോന്നിയതു കൊണ്ടാണ് പിന്മാറുന്നതെന്നും അലീന തന്റെ വ്ളോഗിൽ പറഞ്ഞിരുന്നു. എങ്കിലും പവിത്രം കുടുംബാംഗങ്ങളുമായുള്ള അടുപ്പം താരം ഇപ്പോഴും സൂക്ഷിക്കുന്നു എന്നാണ് അലീനയുടെ പുതിയ വ്ളോഗിൽ നിന്നും വ്യക്തമാകുന്നത്.
പവിത്രം ഫാമിലിയുടെ ഗെറ്റ് ടുഗെദർ വീഡിയോ ആണ് അലീന ഏറ്റവും പുതിയതായി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരഭി സന്തോഷും ശ്രീകാന്ത് ശശികുമാറും അടക്കമുള്ളവർ ഗെറ്റ് ടുഗെദറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി പേരാണ് അലീനയുടെ വീഡിയോയ്ക്ക് താഴെ പവിത്രം ഫാമിലിയെ ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം അറിയിച്ചെത്തുന്നത്.
നടി സുരഭി സന്തോഷ് ആണ് പവിത്രം സീരിയലിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതിപ്പിക്കുന്നത്. വേദയുടെ കഴുത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വിക്രം എന്ന ഗുണ്ട താലി കെട്ടുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം.
ALSO READ : അയ്യങ്കാളിയാവാന്‍ സിജു വില്‍സണ്‍; ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം 'കതിരവൻ' വരുന്നു
