ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച പേരുകളാണ് മിനിസ്ക്രീൻ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും. ഈ പ്രണയ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങൾ എൻഗേജ്ഡ് ആയി എന്നാണ് ഇവർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
''എൻഗേജ്ഡ്! അവന്‍ യെസ് പറഞ്ഞു, ഞാനും യെസ് പറഞ്ഞു. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി'', എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുടെയും വലന്റൈൻസ് ഡൈ സ്പെഷ്യൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്.
അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ പറഞ്ഞിരുന്നത്. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന്‍ പറഞ്ഞിരുന്നു.
മൂന്നു വര്‍ഷത്തോളമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ജിഷിനും വരദക്കും ഒരു മകനുമുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍ - അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ മുൻപ് മറുപടി പറഞ്ഞിട്ടുള്ളത്. ആ ആത്മബന്ധത്തെ നിങ്ങള്‍ എന്ത് തന്നെ പേരിട്ട് വിളിച്ചാലും അവിഹിതം എന്ന് മാത്രം പറയരുത് എന്നും ജിഷിൻ പറഞ്ഞിരുന്നു.
ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കേപ്‍ടൗണ്‍' വരുന്നു
