തൻ്റെ സ്വകാര്യതയ്ക്ക് വിലകൽപ്പിക്കുന്നുവെന്നും പണത്തിനായി വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ലെന്നും വ്യക്തമാക്കി അവതാരക മീര അനില്‍. 

ർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര അനിൽ മലയാളികൾക്ക് പരിചിതമായ മുഖമായി മാറി. തന്റെ കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ മീര മനസു തുറക്കുന്ന പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ജീവിതത്തിൽ സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് മീര പറയുന്നു.

''സോഷ്യൽ മീഡിയയിൽ സ്വകാര്യ നിമിഷങ്ങൾക്കാണ് ഏറ്റവും കൂടുതൽ പെെസ കിട്ടുക. മലയാളത്തിലെ എല്ലാ വ്ലോഗേർമാരെ എടുത്താലും അവരുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ചാണ് ഏറ്റവും കൂടുതൽ കണ്ടന്റ് വിറ്റഴിക്കപ്പെടുന്നത്. മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്. ഭർത്താവുണ്ടല്ലോ, നിങ്ങൾക്കും ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ചെറിയൊരു പ്രെെവസി വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നിശബ്ദമായി ജോലി ചെയ്യാനും എന്റെ വിജയം എനിക്കു വേണ്ടി സംസാരിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ വേറൊരാൾ അവരുടെ ലെെഫ് സ്റ്റെെൽ കാണിക്കുന്നതിൽ എനിക്കൊരു വിരോധവുമില്ല'', എന്ന് വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ മീര അനിൽ പറഞ്ഞു.

അവതരണം മാത്രമല്ല തന്റെ വരുമാന മാർഗമെന്നും കഴിഞ്ഞ 9 വർഷത്തോളമായി ബിൽഡിംഗ് റെന്റൽ ബിസിനസ് ചെയ്യുന്നുണ്ടെന്നും മീര കൂട്ടിച്ചേർത്തു. ഭർത്താവ് വിഷ്ണുവാണ് ബിസിനസ് പാർട്ണർ എന്നും തങ്ങൾക്ക് വേറെ പാർട്ണറില്ലെന്നും താരം വ്യക്തമാക്കി. ''കഴിഞ്ഞ ദിവസം എന്റെ മൂന്നാമത്തെ ബിൽഡിംഗിന്റെ ഉദ്ഘാടനമായിരുന്നു. മെെനസിൽ നിന്ന് തുടങ്ങിയ എനിക്കിതൊന്നും പേടിക്കേണ്ടതില്ല. എന്റേതായൊരു വഴി ഞാൻ വെട്ടിയെടുക്കും'', എന്നും മീര കൂട്ടിച്ചേര്‍ത്തു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്