സിബിന് പിറന്നാള്‍ ആശംസയുമായി ആര്യ.

അടുത്തിടെയായിരുന്നു നടിയും അവതാരകയുമായ ആര്യ ബഡായിയും ബിഗ്ബോസ് താരവും ആർജെയുമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹം അടുത്ത ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നുമാണ് ആര്യ അറിയിച്ചത്. ഇപ്പോളിതാ സിബിന്റെ പിറന്നാൾ ദിനത്തിൽ ആര്യ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

''എന്റെ പങ്കാളിക്ക്, ഖുഷിയുടെ ഡാഡ്‌സില്ലക്ക്, ജന്മദിനാശംസകൾ... എന്തൊക്കെ സംഭവിച്ചാലും, അതിന്റെ അവസാനം, ഞാൻ നിന്നിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു.. എന്റെ വീടാണ് നീ.. സമാധാനവും സ്നേഹവും നൽകുന്ന ഇടം... ഇങ്ങനെയായിരിക്കുന്നതിന് നന്ദി'', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തന്റെ എല്ലാമെല്ലാമാണ് സിബിനെന്നും തന്നെയും ഖുഷിയെയും ഒപ്പം കൂട്ടാൻ കാണിച്ച മനസിന് ഒരായിരം നന്ദിയെന്നും വീഡിയോയ്ക്കൊപ്പമുള്ള വോയ്സ് ഓവറിൽ ആര്യ പറയുന്നുണ്ട്. എത്രയൊക്കെ വഴക്കിട്ടാലും എല്ലാത്തിനുമൊടുവിൽ താൻ തിരികെയെത്താൻ ആഗ്രഹിക്കുന്ന തന്റെ കംഫർട്ടബിൾ സ്പേസ് തന്നെയാണ് സിബിനെന്നും ആര്യ കൂട്ടിച്ചേർത്തു. തന്റെ ഉറ്റ സുഹൃത്തും പാർട്ണർ ഇൻ ക്രൈമും തന്റെ ലോകവും ലോകത്തിലെ ഏറ്റവും കൂൾ ആയ അച്ഛനുമാണ് സിബിനെന്നും ആര്യ വീഡിയോയിൽ പറയുന്നു.

ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകരിൽ പലരും. സിബിന്റേയും ആര്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ആര്യക്ക് റോയ എന്ന ഒരു മകളുണ്ട്. സിബിൻ തന്നെയാണ് വിവാഹക്കാര്യം മകളോട് ആദ്യം സംസാരിച്ചതെന്നാണ് ആര്യ കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്. തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്നും സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക