"നിങ്ങൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അത് നടക്കും എന്ന് പറയാറില്ലേ?. അതുപോലെ ഞാൻ..."

ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു പിന്നാലെ ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. ഇപ്പോഴിതാ ആര്യയുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് സഹോദരി അഞ്ജന പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ആര്യയുടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കാം താനെന്നും അഞ്ജന പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

''ഒരുപക്ഷേ എൻഗേജ്മെന്റ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. എനിക്ക് അത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസം ആയിരുന്നു, കോർ മെമ്മറി എന്നു തന്നെ പറയാം. അതുകൊണ്ടാണ് ഇത്രയും സമയം എടുത്തത്. നിങ്ങൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിച്ചാൽ അത് നടക്കും എന്ന് പറയാറില്ലേ?. അതുപോലെ ഞാൻ വർഷങ്ങളായി തീവ്രമായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇത്. അവളുടെ വിവാഹദിനം... ഒടുവിൽ അത് സംഭവിച്ചു. ഇത് വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം, പക്ഷേ ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമാണ്. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി കാത്തിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു... അച്ഛൻ... ഇപ്പോൾ അച്ഛൻ സന്തോഷിക്കുന്നുണ്ടാകും.

View post on Instagram

നീയെനിക്ക് നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ആത്മാർത്ഥമായി സന്തോഷമുണ്ട്. നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോൾ... ഡാഡ പറയാറുള്ളത് പോലെ ഒടുവിൽ നീ ജീവിതത്തിൽ സെറ്റിലാവുന്നത് കാണുമ്പോൾ... സന്തോഷം തോന്നുന്നു. നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം പറയാം, എന്തൊക്കെ സംഭവിച്ചാലും നിന്റെ ബലമായി ഞാൻ എപ്പോഴും കൂടെയുണ്ടാകും'', അഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം