ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇളയ മകൾ കമലയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോ ആണ് അശ്വതി ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കമല പഠിക്കുന്ന പ്ലേ സ്കൂളിലെ വാർഷിക ദിനത്തോട് അനുബന്ധിച്ചായിരുന്നു പെർഫോമൻസ്. മൂത്ത മകൾ പത്മയോടൊപ്പമാണ് അശ്വതി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെയായിരുന്നു.
അമ്മയെയും ചേച്ചിയെയുമൊക്കെ കണ്ട സന്തോഷത്തിലാണ് കമലയുടെ പെർഫോമൻസ് ആരംഭിച്ചത്. ഗ്രൂപ്പ് ഡാൻസ് ആയിരുന്നു ഇനം. ചില കുട്ടികൾ പേടിച്ച് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയെന്നും ടീച്ചർ പഠിപ്പിച്ച സ്റ്റെപ്പുകളൊക്കെ പത്മ ഒരു വിധത്തിൽ കളിച്ചെന്നും അശ്വതി വീഡിയോയിൽ പറയുന്നു. ചെറിയ കുട്ടികളെ ഇങ്ങനെ പഠിപ്പിച്ചെടുക്കുന്ന അധ്യാപകരുടേത് വലിgയ പ്രയത്നം തന്നെ ആണെന്നും അശ്വതി കൂട്ടിച്ചേർത്തു.
മക്കളോടൊപ്പമുള്ള സന്തോഷങ്ങളും നല്ല നിമിഷങ്ങളും അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ജനറേഷൻ ആൽഫയായ മൂത്ത മകളുടെ മറുപടിയിൽ മില്ലേനിയൽ കിഡ് ആയ അമ്മ പകച്ചു നിന്ന അനുഭവവും താരം അടുത്തിടെ പങ്കുവെച്ചിരുന്നു. വെള്ള നിറത്തിലുള്ള ടി ഷർട്ടും ജീൻസും ഒരു ചെറിയ സൈഡ് ബാഗും ധരിച്ച് മകൾ പത്മ എത്തിയപ്പോൾ ''ക്യൂട്ട് ആയിട്ടുണ്ടല്ലോ'' എന്നായിരുന്നു അശ്വതി പറഞ്ഞത്. എന്നാൽ, ''നോ ഡെമ്യോർ'' എന്നായിരുന്നു പത്മ അതിന് നൽകിയ ഉത്തരം. അതെന്താ എന്ന് ചോദിച്ചപ്പോൾ ''വെരി ക്യൂട്സി, വെരി മൈൻഡ് ഫുൾ, വെരി ഡെമ്യോർ'' എന്നാണ് മറുപടിയായി പത്മ നൽകുന്നത്. ജെൻ ആൽഫ സ്റ്റഫ് ആണോന്ന് അശ്വതി ചോദിക്കുമ്പോൾ ''നോ, ജെൻ ആൽഫ സ്ലാങ്'' ആണെന്നായിരുന്നു പത്മയുടെ ഉത്തരം.
ALSO READ : വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; 'ബ്രൊമാന്‍സി'ലെ അടുത്ത ഗാനം എത്തി
