ആതിരയുടെയും അനുമോളിന്റെയും ഡാൻസ് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. എന്നാൽ അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും അടുത്തിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു.

ഇപ്പോളിതാ അനുമോളും ആതിരയും ഒന്നിച്ചു ചെയ്ത ഒരു റീലും ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ 'വൈബ്' പാട്ടിനാണ് ഇരുവരും നൃത്തം ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ ഇവരുടെ വൈബ് നൃത്തം ആരാധകർ ഏറ്റെടുക്കുകയും ചെയ്‍തു. ഇരുവരുമൊന്നിച്ചു ചെയ്ത മറ്റു റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

View post on Instagram

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്.

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ സീരിയൽ രംഗത്തേക്ക് താരം തിരിച്ചുവരവും നടത്തിയിരുന്നു. ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു താരത്തിന്. ഇപ്പോള്‍ മൗനരാഗത്തില്‍ ശരണ്യ എന്ന വേഷമാണ് അവതരി യൂട്യൂബ് ചാനലുമായും ആതിര സജീവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക