കഴിഞ്ഞ വർഷം ഗബ്രിക്ക് വലിയ അപകടം സംഭവിച്ചിരുന്നു. ഇടതുകൈക്ക് വലിയ രീതിയിൽ പരിക്കേറ്റ ഗബ്രി ആശുപത്രിവാസമൊക്കെ കഴിഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ അപകടത്തെ കുറിച്ച് ഗബ്രി പങ്കുവച്ച വാക്കുകളാണ് ചർച്ചയാവുന്നത്. Gabri, Bike accident

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് ഗബ്രി ജോസ്. ഷോയിലെ ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദവും മറ്റും ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം ഗബ്രിക്ക് വലിയ അപകടം സംഭവിച്ചിരുന്നു. ഇടതുകൈക്ക് വലിയ രീതിയിൽ പരിക്കേറ്റ ഗബ്രി ആശുപത്രിവാസമൊക്കെ കഴിഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ അപകടത്തെ കുറിച്ച് ഗബ്രി പങ്കുവച്ച വാക്കുകളാണ് ചർച്ചയാവുന്നത്. അച്ഛന്റെ വാക്ക് കേൾക്കാതെ റൈഡിന് പോയെന്നും തിരിച്ചുവരുന്ന വഴിക്കാണ് തനിക്ക് അപകടം സംഭവിച്ചതെന്നും ഗബ്രി പറയുന്നു. കൃത്യമായുള്ള റൈഡിങ് ഗിയറുകൾ ധരിക്കാത്തത് കൊണ്ട് തന്നെ അപകടത്തിന്റെ ഇംപാക്ട് തൊണ്ണൂറ് ശതമാനവും തന്റെ ഇടത് കൈയ്ക്കാണ് ഉണ്ടായതെന്നും എൺപതോളം സ്റ്റിച്ചുകൾ ഇട്ടിരുന്നെന്നും ഗബ്രി പറയുന്നു.

ഗബ്രിയുടെ വാക്കുകൾ- "ദു​ഗാട്ടി കൊച്ചിയിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് എന്നെ വിളിച്ചു. റിപ്പബ്ലിക്ക് ഡെയുടെ അന്ന് ഒരു റൈഡ് പോകുന്നുണ്ടെന്നും അത് കുട്ടിക്കാനത്തേക്ക് ആണെന്നും പറഞ്ഞു. റിപ്പബ്ലിക്ക് ഡെ ദു​ഗാട്ടിയുടെ റൈഡായിരുന്നു അത്. 2024ലാണ് ഞാൻ ബൈക്ക് മേടിക്കുന്നത്. പക്ഷെ ലോങ് റൈഡ് പോകാറില്ല. അതുകൊണ്ട് തന്നെ റൈഡിന് വേണ്ട ​ഗിയറുകൾ മിനിമലായി മാത്രമെ എന്റെ കയ്യിലുള്ളു. ജനുവരി പതിനെട്ടാം തീയതി എന്റെ അപ്പൻ അബുദാബിക്ക് പോയി. അതിന് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞ് റൈഡിന് ഒന്നും പോകരുതെന്ന്.

താൻ നാട്ടിലുണ്ടാവില്ലെന്നും പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കാതെ 26ആം തിയ്യതി റൈ‍ഡിന് പോയി. 28 റൈഡേഴ്സുണ്ടായിരുന്നു. പതിനേഴ് ലക്ഷം മുതൽ 70 ലക്ഷം രൂപ വില വരുന്ന ബൈക്കുകൾ റൈഡിൽ ഉണ്ടായിരുന്നു. കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള റൈഡ് നല്ല രസമായിരുന്നു. ഞാനും ത്രില്ലിലായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്നവർ ഏറെയും മുതിർന്നവർ ആയിരുന്നു. ഞാൻ ശരീരത്തിന് ആവശ്യമായ പ്രോപ്പർ ​ഗിയറുകൾ ധരിച്ചിരുന്നില്ല.

ഒരു ജീൻസും ​ഹുഡിയും ഹെൽമറ്റും ​​ഗ്ലൗസും മാത്രമായിരുന്നു എന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. പ്രോപ്പർ ​ഗിയറുകൾ ധരിക്കാത്തതുകൊണ്ട് ഞാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. മൂന്ന്, നാല് ടീമായി തിരിഞ്ഞാണ് പോയത്. കുട്ടിക്കാനത്ത് എത്തി. അവിടെ വെച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഫസ്റ്റ് റൈഡായതുകൊണ്ട് ആരെയും പരിചയമില്ലായിരുന്നു. ‌അവിടെ വെച്ച് എല്ലാവരേയും ഞാൻ പരിചയപ്പെട്ടു.

അക്കൂട്ടത്തിൽ സീനിയറായ ഒരാൾ പ്രോപ്പർ ​ഗിയറുകൾ ധരിക്കണമെന്നും എങ്കിൽ മാത്രമെ അടുത്ത റൈഡ് മുതൽ പങ്കെടുപ്പീക്കുവെന്നും പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരികെ നാട്ടിലേക്ക് പുറപ്പെട്ടു. അങ്കമാലിയിലേക്കുള്ള റൂട്ടാണ് തിരിച്ച് വരുമ്പോൾ പിടിച്ചത്. അതിനിടയിൽ എന്റെ ബൈക്കിന്റെ ബാക്ക് ടയർ സ്ലിപ്പാകുന്നതായി തോന്നി. റാഷ് ഡ്രൈവ് ഞാൻ ചെയ്യാറില്ല. കരിയറിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നതിനേക്കാൾ ടുവീലറിൽ റിസ്ക്ക് എടുക്കാൻ ഞാൻ നിൽക്കാറില്ല.

നേര്യമം​ഗലം ചെക്ക് പോസ്റ്റിന്റെ ഭാ​​ഗമെത്തിയപ്പോൾ സ്കൂട്ടറിൽ പോവുകയായിരുന്ന ഒരാൾ പെട്ടന്ന് വലത് വശത്തേക്ക് വാഹനം തിരിച്ചു. അവിടെ അപ്പോൾ സംഭവിച്ചത് എനിക്ക് ഓർമയില്ല. ഞാൻ പറന്ന് പോയി. വീണിടത്ത് നിന്ന് എഴുന്നേറ്റ് ഇരുന്ന് നോക്കിയപ്പോൾ ഇടത് കൈപത്തി ഒടിഞ്ഞ് തൂങ്ങി കിടക്കുന്നതായി കണ്ടു. ഉടനെ മറ്റ് റൈജഡേഴ്സ് വന്ന് എന്നെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. അപകടം സംഭവിച്ചപ്പോഴും ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നു. എന്നെ കൈക്കുമ്പിളിൽ താങ്ങിയതുപോലെ.

മേജർ ആക്സിഡന്റ് ആയിരുന്നുവെങ്കിലും പരിക്കുകൾ കുറവായിരുന്നു. ഞാൻ തെറിച്ച് വീണ സമയത്ത് കാറോ ബസ്സോ എന്തെങ്കിലും വന്നിരുന്നുവെങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമാകുമായിരുന്നു. വീട്ടിൽ അറിയിച്ചു. ആലുവ രാജ​ഗിരി ആശുപത്രിയിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്തു. ആംബുലൻസിൽ ആദ്യമായി അന്നാണ് ഞാൻ കയറിയത്. അപകടത്തിന്റെ ഇംപാക്ട് തൊണ്ണൂറ് ശതമാനവും എന്റെ ഇടത് കൈയ്ക്കാണ് കിട്ടിയത്. റേഡിയ‌സ്, അൾന എന്നീ രണ്ട് എല്ലുകളും ഒടിഞ്ഞു. പെയിൻ കില്ലർ എടുത്തിട്ടും മരണ വേദന ഞാൻ അനുഭവിച്ചു. കണ്ണിൽ നിന്നും പൊന്നീച്ച പാറി.

സർജൻ ഉണ്ടായിരുന്നതുകൊണ്ട് അപകടം നടന്ന രാത്രി തന്നെ സർജറി നടന്നു. കൈയ്ക്ക് മൾട്ടിപ്പിൾ ഫ്രാക്ചർ ആയിരുന്നു. കൂടാതെ സെ​ഗ്മെന്റൽ ഫ്രാക്ചറും. രണ്ട് കയ്യിലും കാസ്റ്റിട്ടു. കാലിൽ കാനുലയിടാൻ കഴിയാത്തതുകൊണ്ട് കഴുത്തിലാണ് ഇട്ടത്. സിനിമ സ്വപ്നം കണ്ട് നടക്കുന്ന എന്നെപ്പോലൊരാളുടെ പ്രധാന ടൂൾ ശരീരമാണ്. അതുകൊണ്ട് തന്നെ പരിക്ക് കണ്ടപ്പോൾ എനിക്ക് വിഷമം വന്ന് തുടങ്ങി. വെളുപ്പിനാണ് സർജറി കഴിഞ്ഞത്. പത്ത്, പന്ത്രണ്ട് പ്രാവശ്യം ഛർദ്ദിച്ചു.

പോരാത്തതിന് വല്ലാത്ത വേദനയും. പിന്നീട് അങ്ങോട്ട് കുറച്ച് നാൾ ആശുപത്രി ജീവിതമായിരുന്നു. അറുപത് എൺപതോളം സ്റ്റിച്ചുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ​​ദിവസം എന്ത് ചെയ്താലും ഛർദ്ദിയായിരുന്നു. ഒരുപാട് വേദന സഹിച്ചു. എന്റെ ഈശോയെ എന്ന് മാത്രമെ എന്റെ വായിൽ നിന്നും വരുന്നുണ്ടായിരുള്ളൂ."