ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷാണ് വരൻ. ഗുരുവായൂരിൽ വെച്ച് പുലർച്ചെ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശി ഭുവനേഷ് ആണ് വരൻ. ഇന്ന് പുലർച്ചെ ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ ഇതിന് മുൻപ് പങ്കുവച്ചിരുന്നില്ല. ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളുമാ മാത്രമായിരുന്നു ചടങ്ങയിൽ പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനുമോൾ. എന്തുകൊണ്ടാണ് താൻ വിവാഹക്കാര്യം പരസ്യമാക്കാതിരുന്നത് എന്നതിനെ പറ്റിയാണ് അനുമോൾ സംസാരിക്കുന്നത്. തന്നെ ഇഷ്ടമില്ലാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നും ഇപ്പോൾ തന്നെ ഓരോന്നൊക്കെ എഴുതിവിടുന്നുണ്ടെന്നും പറഞ്ഞ അനുമോൾ നേരത്തെ വിവാഹക്കാര്യം പരസ്യമാക്കാതിരുന്നതിൽ ഒന്നും വിചാരിക്കരുതെന്നും കൂട്ടിച്ചേർത്തു. തന്റെ വരനെ കുറിച്ച് വഴിയേ എല്ലാം പറയാമെന്നും തങ്ങൾ രണ്ടുപേരും നല്ല സന്തോഷത്തിലാണെന്നും അനുമോൾ പറയുന്നു.

"ഇത് ഭുവനേഷ്. അറേഞ്ചഡ് മാരേജ് ആണോ ലൗ മാരേജ് ആണോ എന്നൊക്കെ ഞാൻ പറയാം. എല്ലാ കാര്യങ്ങളും വഴിയേ പറയാം. എന്തായാലും ഞങ്ങൾ ഭയങ്കര ഹാപ്പിയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും അനു​ഗ്രഹവുമൊക്കെ എപ്പോഴും വേണം. ഭുവനേഷ് കുറച്ചേ സംസാരിക്കുകയുള്ളൂ. ഞങ്ങൾ ഇന്നലെയും ഇന്നുമൊന്നും ഉറങ്ങിയിട്ടില്ല. വെളുപ്പിന് 12 മണിക്ക് റെഡിയാകാൻ കയറിയതാണ്. നാല് മണിക്കാണ് ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. കല്യാണം നേരത്തെ പറയാത്തത് എന്താണെന്ന് ഒക്കെ കുറേ പേർ ചിന്തിക്കും. അത് എന്താണെന്ന് വച്ചാൽ, ഇത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ. അത് കൊട്ടിഘോഷിച്ച് നടന്നു കഴിഞ്ഞാൽ ചിലപ്പോൾ, അറിയില്ല എന്നെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകും. ഇപ്പോൾ തന്നെ ഓരോന്ന് എഴുതി ഉണ്ടാക്കി ഇടുന്നുണ്ടല്ലോ. ഉള്ള സമയം ആഘോഷിക്കാനാണ് എനിക്ക് ഇഷ്ടം. ആദ്യമേ എല്ലാവരോടും പറയാതെ അവസാനം പറയാം എന്ന് കരുതി ഇരിക്കുകയായിരുന്നു.അതുകൊണ്ടാണ് എല്ലാം കഴി‍‍ഞ്ഞ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ പറയാത്തതിൽ ഒന്നും വിചാരിക്കരുത്. എനിക്ക് നല്ലത് നടക്കണമെന്നും മോശം വിചാരിക്കണമെന്നും ആ​ഗ്രഹിക്കുന്ന ഒത്തിരി ആൾക്കാരുണ്ട്. അതുകൊണ്ടാണ്. എല്ലാവർക്കും നന്ദി." അനുമോൾ പറഞ്ഞു.

ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിൽ വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‍കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

YouTube video player