ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

വർഷയും ശ്രീകാന്തും പിണക്കമെല്ലാം തീർത്ത് വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ് . രവി ശ്രീകാന്തിനെയും വർഷയെയും കണ്ട സന്തോഷത്തിലാണ്. രവി ഉടനെ ചന്ദ്രയെ വിളിക്കുന്നു. ചന്ദ്ര ശ്രീകാന്തിനെ കണ്ട സന്തോഷത്തിൽ കരഞ്ഞു പോകുന്നു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ശ്രീകാന്തിനോടും വർഷയോടും വീട്ടിലേയ്ക്ക് കയറാൻ പറയുകയാണ് ചന്ദ്ര . ശ്രീകാന്ത് വേഗം അച്ഛനെ ചെന്ന് കെട്ടിപ്പിടിച്ചു. നിങ്ങൾ വരാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു എന്നും എന്നാൽ വന്നപ്പോൾ വലിയ സന്തോഷമായെന്നും അച്ഛൻ അവരോട് പറഞ്ഞു. വർഷയെയും ശ്രീകാന്തിനെയും കണ്ട ഉടനെ രേവതി അകത്ത് നിന്ന് ഓടി വന്നു. ഉടനെ വർഷയെ കെട്ടിപ്പിടിച്ചു. രേവതിയ്ക്ക് വർഷ സ്വന്തം അനിയത്തിയെ പോലെയാണ്. സച്ചിയും ശ്രീകാന്തിനെ വേഗം വന്ന് ചേർത്ത് പിടിച്ചു. സുധിയ്‌ക്കും അവർ വന്നതിൽ വലിയ സന്തോഷമായിരുന്നു . എന്നാൽ വർഷയും ശ്രീകാന്തും വീട്ടിലേയ്ക്ക് മടങ്ങി വന്നത് ഇഷ്ട്ടപ്പെടാത്ത ഒരേ ഒരാളെ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ശ്രുതി. വർഷയെ കണ്ടതും അവൾക്ക് അത്ര പിടിച്ചില്ല . നിങ്ങൾ ഉടനെ വരുമെന്ന് ഞാൻ കരുതിയില്ലെന്ന് ശ്രുതി വെട്ടിത്തുറന്ന് പറഞ്ഞു . എന്നാൽ ശ്രീകാന്തും ഞാനും വെറുതെ വഴക്ക് കൂടിയിട്ട് കാര്യമില്ലല്ലോ എന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പോകുന്നതല്ലേ നല്ലത് എന്നും വർഷ ശ്രുതിയോട് പറഞ്ഞു.

YouTube video player

അതിന് ശേഷം വർഷയും ശ്രീകാന്തും തിരിച്ച് വീട്ടിലെത്തിയ സന്തോഷത്തിൽ ഒരു കേക്ക് ഒന്നിച്ച് മുറിച്ചു. തുടർന്ന് രേവതിയ്ക്കും സച്ചിയ്ക്കും അമ്മയ്ക്കും അച്ഛനും സുധിക്കും ശ്രുതിക്കുമെല്ലാം നൽകി. രേവതി ചേച്ചിയും സച്ചിയേട്ടനും വന്ന് കണ്ട് സംസാരിച്ചതുകൊണ്ടാണ് ഞങ്ങൾ തിരിച്ച് വന്നതെന്ന് വർഷ എല്ലാവരോടും പറഞ്ഞു. അതോടെ ചന്ദ്രയ്ക്ക് കുശുമ്പ് കുത്തി. താൻ പറഞ്ഞതുകൊണ്ടല്ലല്ലോ അവർ തിരിച്ച് വന്നത് , രേവതിയും സച്ചിയും പറഞ്ഞിട്ടല്ലേ എന്ന് ചന്ദ്ര രവിയോട് പറഞ്ഞു. അത് മനസ്സിലായല്ലോ എന്നും ഇനി അതിന്റെ പേരിൽ പുതിയ കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ട എന്നും രവി ചന്ദ്രയോട് പറഞ്ഞു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.