ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ക്ഷേത്രദർശനത്തിന് എത്തിയതാണ് രേവതി. ദർശനം കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്ന വഴി അപ്രതീക്ഷിതമായി ക്ഷേത്രത്തിന്റെ പുറത്തായി സുധിയെപ്പോലൊരാൾ പിച്ചയെടുക്കാൻ ഇരിക്കുന്നതിന് അവളുടെ ശ്രദ്ധയിൽ പെട്ടു. എന്നാൽ അത് സുധിയെ പോലെ ഒരാൾ അല്ലെന്നും സുധി തന്നെ ആണെന്നും അവൾ ഉറപ്പ് വരുത്തി. സുധിയെ ആ വേഷത്തിൽ കണ്ട രേവതി ശെരിക്കും ഞെട്ടിപ്പോയി. ഉടൻ തന്നെ അവൾ സച്ചിയേ വിളിച്ച് വരുത്തി. സച്ചി സുധിയെ കൂട്ടി വീട്ടിലെത്തി.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ഏതോ ഒരു പിച്ചക്കാരനെ കൂട്ടി സച്ചി വീട്ടിലെത്തിയെന്നാണ് ചന്ദ്ര കരുതിയത്. അത് സ്വന്തം മകനാണെന്ന് ചന്ദ്രയ്ക്ക് മനസ്സിലായതേ ഇല്ല. അതുകൊണ്ട് തന്നെ സച്ചിയോടും പിച്ചക്കാരനായി വന്ന സുധിയോടും ചന്ദ്ര വല്ലാതെ ദേഷ്യപ്പെട്ടു. കടത്തിണ്ണയിൽ കിടക്കുന്ന പിച്ചക്കാരനെയൊക്കെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വരേണ്ടതുണ്ടോ, ഇവനൊക്കെ വല്ല പണിക്കും പൊക്കൂടെ, എന്തിന് ഇവനെ ജനിപ്പിച്ച പെറ്റമ്മയെ പറഞ്ഞാൽ മതി , അവർ ശെരിയല്ലാത്തതുകൊണ്ടാണ് ഇവൻ ഇങ്ങനെ ആയത്. ചന്ദ്ര പറഞ്ഞു നിർത്തി. വാക്കുകൾ അതിരുവിട്ട ഉടനെ അമ്മയോട് അവസാനിപ്പിക്കാൻ സച്ചി പറഞ്ഞു. 'അമ്മ പറയുന്നത് കേട്ട് സഹിക്കവയ്യാതെ സുധി മുഖമറ മാറ്റി ഇത് താനാണെന്ന് അമ്മയോട് പറഞ്ഞു. പിച്ചക്കാരനായി വന്നത് സ്വന്തം മകനാണെന്ന് കണ്ട ചന്ദ്രയും രവിയും ഞെട്ടിപ്പോയി. എന്തിനാണ് ഇങ്ങനൊരു വേഷം കെട്ടിയതെന്നും നിനക്ക് എന്തിന്റെ കുറവാണ് ഇവിടെ ഉള്ളതെന്നും ചന്ദ്ര അവനോട് ചോദിച്ചു. സുധിയെ ആ വേഷത്തിൽ കണ്ട ശ്രുതിയും ഞെട്ടിപ്പോയി. ശ്രുതിയും ചന്ദ്രയും കരയാൻ തുടങ്ങി. സംഭവിച്ച കാര്യങ്ങളെല്ലാം സച്ചിയും രേവതിയും എല്ലാവരോടും പറഞ്ഞു. തനിക്ക് കെനിയയിലേക്ക് പോകാനുള്ള ആഗ്രഹം സഫലമാകാൻ ആണ് ക്ഷേത്രനടയിൽ ഭിക്ഷ എടുത്തത് എന്ന് സുധി തുറന്ന് പറഞ്ഞു. അതിന് ഇതല്ല മാർഗ്ഗമെന്നും ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെന്നും ചന്ദ്ര സുധിയോട് പറഞ്ഞു. ഒരിക്കലും ഇനി അങ്ങനെ ചെയ്യരുതെന്ന് ശ്രുതിയും സുധിയോട് കരഞ്ഞു പറഞ്ഞു.

അതേസമയം ശ്രീകാന്തിനെ കാണാൻ ഹോട്ടലിൽ എത്തിയിരിക്കുകയാണ് വർഷ. ശ്രീകാന്തിനോടൊപ്പം ചന്ദ്രോദയത്തിലേയ്ക്ക് പോകാനാണ് അവൾ വന്നിട്ടുള്ളത്. പിണക്കം മറന്ന് വീട്ടിലേയ്ക്ക് പോകാമെന്ന് വർഷ ശ്രീകാന്തിനോട് പറഞ്ഞെങ്കിലും അവന് വിശ്വാസമായില്ല. റോഷനെ സച്ചിയേട്ടൻ തല്ലിയ കാര്യം അവൾ ശ്രീകാന്തിനോട് പറഞ്ഞു. മാത്രമല്ല എത്രനാൾ നമ്മൾ ഇങ്ങനെ വിട്ട് നിൽക്കുമെന്നും വീട്ടിലേയ്ക്ക് പോകാമെന്നും അവൾ കൂട്ടിച്ചേർത്തു. അത് കേട്ട് ശ്രീകാന്തിന് സന്തോഷമാകുകയും അവൻ വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുകയും ചെയ്യുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


