ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

സുധിയെ പറ്റിച്ച് കാനഡയിൽ പോയ നീലിമയെ കുറിച്ച് അന്വേഷിക്കുകയാണ് സുധിയും ശ്രുതിയും. ട്രാവൽ ഏജൻസി വഴി ഇരുവരും അന്വേഷിച്ച് നോക്കിയെങ്കിലും അവർ നീലിമയുടെ വിവരങ്ങൾ നൽകിയില്ല. എന്തായാലും ഇതങ്ങനെ വിട്ട് കളയില്ലെന്നും മറ്റെന്തെങ്കിലും വഴി അന്വേഷിക്കാമെന്നും ശ്രുതി സുധിയോട് പറഞ്ഞു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

അപ്രതീക്ഷിതമായാണ് സച്ചിയ്ക്ക് ഇന്ന് നീലിമയുടെ ഓട്ടം കിട്ടിയത്. കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് ഒരു സ്ഥലം രജിസ്‌ട്രേഷൻ ആവശ്യത്തിനായി വന്നതാണ് നീലിമ. എന്നാൽ അതാണ് നീലിമ എന്നോ അവൾ സുധിയെ പറ്റിച്ചാണ് കാനഡയ്ക്ക് പോയതെന്നോ സച്ചിയ്ക്ക് അറിയില്ലായിരുന്നു. കാനഡ നല്ല സ്ഥലമാണോ എന്നും എത്ര രൂപയാകും അവിടെ പോകാനെന്നും സച്ചി നീലിമയോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അപ്പോഴാണ് സച്ചിയ്ക്ക് രേവതിയുടെ കാൾ വന്നത്.

ശ്രുതിയുടെ അച്ഛൻ ഉടനെ ജയിൽ മോചിതനാവാൻ കുടുംബ ക്ഷേത്രത്തിൽ പോവാനായി നേർച്ച നേർന്നിരിക്കുകയാണ് ചന്ദ്ര. അതിനായി കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് പോണം. സച്ചി ഓട്ടത്തിലായതുകൊണ്ട് അവനോട് നേരിട്ട് അമ്പലത്തിലേക്ക് വരാൻ പറയുകയാണ് രേവതി. എന്നാൽ ക്ഷേത്രത്തിൽ പോകാനോ നേർച്ച നേരാനോ ഒന്നും ശ്രുതിക്ക് തീരെ താൽപ്പര്യം ഇല്ല. എങ്ങനെ ഉണ്ടാവാനാ... ശ്രുതി ഉണ്ടാക്കിയ കള്ളക്കഥ അല്ലെ അച്ഛനും മലേഷ്യയും ജയിലുമെല്ലാം. മാത്രമല്ല ക്ഷേത്രത്തിൽ പോയി നേർച്ച നേർന്ന് 48 ദിവസം വൃതം എടുക്കണം. ഒരു ദിവസം ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ പറ്റൂ, മത്സ്യമാംസാദികൾ വർജ്ജിക്കണം, ശയനപ്രതിക്ഷിണം ചെയ്യണം, തറയിൽ പാ വിരിച്ചെ കിടക്കാൻ പറ്റൂ ...ഇതൊന്നും ചെയ്യാൻ ശ്രുതിക്ക് വയ്യ. പക്ഷെ ഇതെല്ലാം ചെയ്തേ പറ്റൂ എന്ന് ചന്ദ്ര നിർബന്ധം പിടിച്ചിരിക്കുകയാണ്. അങ്ങനെയാണ് രേവതിയോട് സച്ചിയേ വിളിക്കാനും ക്ഷേത്രത്തിൽ വരാൻ പറയുകയും ചെയ്യുന്നത്. ക്ഷേത്രത്തിൽ പോകാൻ തീരെ താൽപ്പര്യം ഇല്ലാതിരുന്ന സച്ചി എന്തായാലും വരാമെന്ന് പറഞ്ഞ് ഫോൺ വെക്കുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.